Monday December 05, 2016
Latest Updates

ക്രിസ്തുമസിന് സ്‌നോമാന്‍ വരില്ല!,ഒരു മിനി ഇന്ത്യന്‍ സമ്മര്‍ വരുമെന്ന് പ്രവചനം 

ക്രിസ്തുമസിന് സ്‌നോമാന്‍ വരില്ല!,ഒരു മിനി ഇന്ത്യന്‍ സമ്മര്‍ വരുമെന്ന് പ്രവചനം 

ഡബ്ലിന്‍:ഇത്തവണ ക്രിസ്തുമസിന് തെളിഞ്ഞ കാലാവസ്ഥയെന്ന് പ്രവചനം.ക്രിസ്തുമസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മഴയും മഞ്ഞും മാറി നില്‍ക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്.ഏതാനം ദിവസം ഒരു മിനി ഇന്ത്യന്‍ അനുഭവപ്പെട്ടാല്‍ പോലും അതിശയിക്കേണ്ടതില്ലത്രെ.സമ്മര്‍ ക്രിസ്തുമസ് ഷോപ്പിങ്ങിന് ഇറങ്ങുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും ശുഭസൂചനയാണ് ഈ കാലാവസ്ഥ റിപ്പോര്‍ട്ട്. 

ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കുമെന്ന് മെറ്റ് എറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ചില മേഖലകളിലെങ്കിലും മേഖാവൃതമായ കാലവസ്ഥയാകും. വടക്കും, വടക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നു. ഈ ദിവസങ്ങളില താപനില 10 മുതല്‍ 12 ഡിഗ്രി സെല്ഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ വൈകിട്ട് 2 മുതല്‍ 6 ഡിഗ്രി സെല്ഷ്യസ് വരെയാണ് താപനില പ്രവചിച്ചത്. വൈകിട്ട് മഞ്ഞു വീഴ്ച്ചയും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. പുലര്‍ച്ചയോടെ ഇത് മാറും.
കഴിഞ്ഞ ദിവസം രാവിലെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച്ചയുണ്ടായിരുന്നു.

Scroll To Top