Thursday December 08, 2016
Latest Updates

ക്രിസ്തുമസിന് മുന്‍പ് യുകെ വഴി യാത്ര ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്ക് സമരം വിനയാകും

ക്രിസ്തുമസിന് മുന്‍പ് യുകെ വഴി യാത്ര ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്ക് സമരം വിനയാകും

ഡബ്ലിന്‍ :ക്രിസ്തുമസിന് മുന്നോടിയായി അയര്‍ലണ്ടില്‍ നിന്നും യുകെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ ജാഗ്രതൈ. യുകെ വിമാനത്താവള ജീവനക്കാര്‍ സമരത്തിലേക്ക്. ഹീത്രു, ഗാറ്റ്‌വിക്ക്, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 23,24 തിയതികളിലാണ്  സമരം. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ക്രിസ്തുമസിനോട് അനുബന്ധിച്ച് ജനത്തിരക്ക് വര്‍ധിക്കുന്ന ഈ സമയത്ത് പ്രഖ്യാപിച്ച സമരം നിരവധി സര്‍വീസുകളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ജീവനക്കാര്‍ സമരം പിന്‍വലിക്കുന്നില്ലെങ്കില്‍ എമിറേറ്റ്‌സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, കാതായ് പസഫിക്, ഖത്തര്‍ എയര്‍വെയ്‌സ്, ഇറാന്‍ എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, സൗദി അറേബ്യന്‍ എയര്‍വെയ്‌സ്, ന്യൂസിലാന്‍ഡ് എയര്‍വെയ്‌സ്, പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, യുഎസ് എയര്‍വെയ്‌സ്, ഇവ എയര്‍, ക്വാന്റസ് എയര്‍വെയ്‌സ്, ഒമാന്‍ എയര്‍വെയ്‌സ് തുടങ്ങിയ സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഫ്‌ലൈറ്റ് വൈകുമോ റദ്ദാക്കിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 

Scroll To Top