Monday December 05, 2016
Latest Updates

ക്രിസ്തുമസിന് മുന്നോടിയായി കള്ളന്മാരെ വലയിലാക്കാന്‍ ഗാര്‍ഡ തന്ത്രങ്ങളുമായി രംഗത്ത്!

ക്രിസ്തുമസിന് മുന്നോടിയായി കള്ളന്മാരെ വലയിലാക്കാന്‍ ഗാര്‍ഡ തന്ത്രങ്ങളുമായി രംഗത്ത്!

ഡബ്ലിന്‍: ക്രിസ്തുമസിന് മുന്നോടിയായി ഡബ്ലിനില്‍ കള്ളന്മാര്‍ക്കായി തെരച്ചില്‍വ്യാപകമാക്കി. തെരച്ചിലില്‍ 26 പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ക്രിസ്തുമസിനോട് അനുബന്ധിച്ച് മോഷണം വ്യാപകമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഗാര്‍ഡ കള്ളന്‍മാര്‍ക്കായി തെരച്ചില്‍ വ്യാപകമാക്കിയത്. ആഘോഷ വേളകളിലെ മോഷണം തടയുന്നതിന് ലക്ഷ്യമിട്ട് രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച ഓപ്പറേഷന്‍ ഏസറിന്റെഭാഗമായി നടത്തിയ തെരച്ചിലിലാണ് നിരവധി ക്രിമിനലുകള്‍ കുടുങ്ങിയത്.

അറസ്റ്റിലായവരില്‍ 12 പേര്‍ക്കെതിരെ വിവിധ കുറ്റകൃത്യങ്ങള്‍ ചുമത്തി കേസെടുത്തു. രണ്ട് പേരെ ജയിലിലയച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും
അറിയപ്പെടുന്ന ക്രിമിനലുകളുമായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ ട്വോമ്മി അറിയിച്ചു. ക്രിസ്തുമസ് സീസണിലെ വര്‍ധിച്ച മോഷണ സാധ്യത കണക്കിലെടുത്ത് ഗാര്‍ഡ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശംനല്‍കി.

വാതിലുകളും ജനാലകളും സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അലാംസംവിധാനം ഉപയോഗിക്കുക. വിലപിടിച്ച ക്രിസ്തുമസ് സമ്മാനങ്ങള്‍ വീടിനു പുറത്ത് നിന്ന് കാണാനാകുന്ന വിധം അലക്ഷ്യമായി വയ്ക്കാതിരിക്കുക. രാത്രിയില്‍ വീടിനു പുറത്തേക്ക് പോകുമ്പോള്‍ അകത്ത് ആളുണ്ടെന്ന പ്രതീതി ജനിപ്പിക്കാന്‍ ഒരു ലൈറ്റ് ഓണ്‍ ചെയ്തു ഇടുകയും പുറത്ത് പോകുന്ന വിവരം അടുത്ത വീട്ടുകാരെ അറിയിക്കുകയും ചെയ്യുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഗാര്‍ഡ നല്‍കിയിരിക്കുന്നത്.

Scroll To Top