Saturday December 03, 2016
Latest Updates

ക്രിസ്തുമസിന് തടവുകാര്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അവസരം 

ക്രിസ്തുമസിന് തടവുകാര്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അവസരം 

ഡബ്ലിന്‍: വീറ്റ്ഫീല്‍ഡ് ജയിലിലെ തടവുകാര്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നു. വീറ്റ്ഫീല്‍ഡ് ജയില്‍ ഗവര്‍ണര്‍ കോം ബാറ്റ്‌ലെ അറിയിച്ചതാണ് ഇക്കാര്യം. ന്യൂസ് ടോക്കിന്റെ ബ്രേക്ക്ഫാസ്റ്റ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവുകാര്‍ക്ക് ലൈംഗിക ബന്ധം നിഷേധിക്കുനുവെന്ന പരാതിയെ തുടര്‍ന്നാണ് ക്രിസ്തുമസിന് ജീവിത പങ്കാളിയെ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നത്. ലൈംഗികത പ്രകൃതിദത്തമായ കാര്യമാണെന്ന് കോം ബാറ്റ്‌ലെ പറഞ്ഞു. 

അയര്‍ലണ്ടിലെ വിവിധ ജയിലുകളില്‍ കഴിയുന്ന നാലായിരത്തിലധികം തടവുകാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഈ ക്രിസ്തുമസിന് താല്ക്കാലിക ജയില്‍ മോചനം ലഭിക്കും. മോചനം ലഭിക്കുന്നവര്‍ ദിവസേന ഗാര്‍ഡ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം, മദ്യപിക്കരുത് തുടങ്ങിയ നിബന്ധനകള്‍ പ്രകാരമാണ് ജയില്‍ മോചനം അനുവദിക്കുന്നത്. ക്രിസ്തുമസിന് ജയില്‍ മോചനം ലഭിക്കുന്ന തടവുകാര്‍ സെന്റ് സ്റ്റീഫന്‍സ് ദിനത്തില്‍ ജയിലില്‍ തിരികെ എത്തണം.

Scroll To Top