Tuesday December 06, 2016
Latest Updates

ക്രിസ്തുമസിന് ഏറ്റവുമധികം പണം ചെലവഴിക്കുന്നത് അയര്‍ലണ്ടുകാരെന്ന് റിപ്പോര്‍ട്ട്

ക്രിസ്തുമസിന് ഏറ്റവുമധികം പണം ചെലവഴിക്കുന്നത് അയര്‍ലണ്ടുകാരെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: പടിഞ്ഞാറന്‍ ലോകത്ത് ക്രിസ്തുമസിന് ഏറ്റവുമധികം പണം ചെലവഴിക്കുന്നത് അയര്‍ലണ്ടുകാരെന്ന് റിപ്പോര്‍ട്ട്. പ്രൈസ് വാട്ടര്‍ ഗ്രൂപ്പ് കൂപ്പേഴ്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിസ്തുമസ് ഷോപ്പിങ്ങിനായി അയര്‍ലണ്ടില്‍ ഒരാള്‍ 965 ശരാശരി യൂറോ ചെലവഴിക്കുന്നു., അമേരിക്കക്കാര്‍ ചെലവഴിക്കുന്നതിന്റെ ഇരട്ടിയാണ് ഇത്. ബ്രിട്ടനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ബ്രിട്ടനില്‍ ഒരാള്‍ ശരാശരി 854 യൂറോ ക്രിസ്തുമസ് ഷോപ്പിങ്ങിനായി ചെലവഴിക്കുന്നു. 

ക്രിസ്തുമസിന് ആളോഹരി ചെലവഴിക്കല്‍ പട്ടികയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അയര്‍ലണ്ട് ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ ഉണ്ടെന്ന് പിഡബ്ല്യൂസിയിലെ സീനിയര്‍ എക്കണോമിസ്റ്റ് റിച്ചാര്‍ഡ് ബോക്ഷാല്‍ പറഞ്ഞു. ബ്രിട്ടനും ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തി. 2003, 2007, 2013 വര്‍ഷങ്ങളിലും അയര്‍ലണ്ട് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു. അയര്‍ലണ്ട് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തമായി കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയത് ഐറിഷ് സമ്പദ് ഘടനയ്ക്ക് ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മറ്റ് രാജ്യങ്ങള്‍ പരിഗണിച്ചാല്‍ അമേരിക്കക്കാര്‍ 2007 ല്‍ ക്രിസ്തുമസിന് പണം ചെലവഴിച്ചതിനേക്കാള്‍ ഇപ്പോള്‍ 10 ശതമാനം കുറവുണ്ടായി. വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസില്‍ ആളോഹരി ചെലവഴിക്കല്‍ 60 ശതമാനം കുറഞ്ഞു. അതേസമയം സ്‌പെയിനില്‍ തുക മുന്‍ വര്‍ഷങ്ങളില്‍ ചെലവഴിച്ച അത്രയും തുക തന്നെ ചെലവഴിക്കുന്നു. യൂറോസോണില്‍ അയര്‍ലണ്ട് കഴിഞ്ഞാല്‍ ഫ്രെഞ്ചുകാരാണ് ഏറ്റവുമധികം പണം ചെലവഴിക്കുന്നത്. ഇന്ത്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളെ പരിഗണിച്ചില്ല

Scroll To Top