Tuesday December 06, 2016
Latest Updates

ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡബ്ലിനില്‍ ഇന്ന് മുതല്‍ ട്രാഫിക് നിയന്ത്രണം

ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡബ്ലിനില്‍ ഇന്ന് മുതല്‍ ട്രാഫിക് നിയന്ത്രണം

ഡബ്ലിന്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡബ്ലിനില്‍ ഇന്ന് മുതല്‍ ട്രാഫിക് നിയന്ത്രണം. ഇന്ന് മുതല്‍ ഡിസംബര്‍ 24 വരെയാണ് പ്രത്യേക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ പാര്‍ക്കിംഗ് മേഖലകളിലും പ്രമുഖ ഷോപ്പിംഗ് സെന്ററുകളിലും പട്രോളിംഗ് ശക്തമാക്കാനും ഗാര്‍ഡ തീരുമാനിച്ചു. ലുവാസ്, ബസ് തുടങ്ങിയ സര്‍വീസുകളും ഗാര്‍ഡയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും നടക്കുക. 
സുഗമമായ ഗതാഗത നിയന്ത്രണത്തിനു ഗാര്‍ഡ, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, നാഷണല്‍ റോഡ്‌സ് അതോറിറ്റി, ഡബ്ലിന്‍ ലോക്കല്‍ അതോറിറ്റി എന്നിവ യോജിച്ച് പ്രവര്‍ത്തിക്കും. ഈ ഏജന്‍സികള്‍ തമ്മില്‍ എല്ലാ ദിവസവും ടെലികോണ്‍ഫ്രണ്‍സ് ഉണ്ടായിരിക്കുന്നതാണ്. ദിവസവും നടക്കുന്ന ഈ ടെലികോണ്‍ഫ്രണ്‍സ് മുഖേനയാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഓപ്പണ്‍ സിറ്റി എന്ന പേരിലാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. ഇതിന്റെ വെബ്‌സൈറ്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. 

Scroll To Top