Saturday December 03, 2016
Latest Updates

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ലിമെറിക്ക്

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ലിമെറിക്ക്

ലിമെറിക്ക്: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ലിമെറിക്ക്. ഇന്നലെ വൈകുന്നേരം ലിമെറിക്കില്‍ ക്രിസ്തുമസ് ദീപങ്ങള്‍ തെളിഞ്ഞു. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ 12,000 പേരാണ് ക്രിസ്തുമസ് ദീപം തെളിയിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ സിറ്റി സെന്ററില്‍ എത്തിയത്. ലിമെറിക്ക് സിറ്റി ബിസിനസ് അസോസിയേഷനാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ലിമെറിക്ക് സിറ്റി ആന്‍ഡ് കൌണ്ടി കൌണ്‍സിലും പരിപാടിയില്‍ പങ്കാളിയായിരുന്നു.



കുട്ടിച്ചാത്തന്‍ വേഷം ധരിച്ച മുത്തശിയും 40 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയും പരിപാടിയുടെ ആകര്‍ഷണമായി. ക്രിസ്തുമസ് സീസണിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായി ലിമെറിക്കിനെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഓരോ വര്‍ഷവും ഈ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നത്. ഈ ക്രിസ്തുമസിന് ലിമെറിക്കിലേക്ക് ഏവരെയും ക്ഷണിക്കുന്ന ചടങ്ങായി ക്രിസ്തുമസ് ദീപം തെളിയിക്കല്‍ മാറിയെന്ന് ലിമെറിക്ക് സിറ്റി മേയര്‍ മൈക്കല്‍ ശേഹാന്‍ പറഞ്ഞു

Scroll To Top