Saturday December 10, 2016
Latest Updates

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഐറിഷ് തെരുവുകള്‍ ഒരുങ്ങി

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഐറിഷ്    തെരുവുകള്‍ ഒരുങ്ങി

ഡബ്ലിന്‍ : ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ തെരുവുകളും വീടുകളും വ്യാപാര സ്ഥാപനങ്ങളും വര്‍ണ്ണങ്ങളാല്‍ അലങ്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വര്‍ണ്ണദീപങ്ങളും പുല്‍ക്കൂടുകളും ഒരുക്കി ക്രിസ്തുമസ് പപ്പയെ കാത്തിരിക്കണ്ട നാളുകള്‍ അടുത്തു. ഡബ്ലിനില്‍ എങ്ങും ആഘോഷത്തിന്റെ ആരവങ്ങള്‍ മുഴങ്ങുകയാണ്.
ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ ക്രിസ്തുമസ് ലൈറ്റുകള്‍ ഒദ്യോഗികമായി തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള ഒരുക്കങ്ങളോടെ തന്നെയായിരുന്നു ഒദ്യോഗിക ദീപം തെളിയിച്ചതും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മൈക്കല്‍ ബബിളിനും ഡൗണ്‍ടൗണ്‍ ആബേക്കും നടന്‍ അലന്‍ ലീച്ചിനുമൊക്കെയാണ് ഔദ്യോഗിക ദീപം തെളിയിക്കാന്‍ അവസരം ലഭിച്ചതെങ്കില്‍ ഇത്തവണ ഐറിഷ് എക്‌സ്ഫാക്റ്റര്‍ താരമായ മിലേനി മക്കബേക്കാണ് ആ ഭാഗ്യം ലഭിച്ചത്.
ഡബ്ലിനിലെ എല്ലാ സൂപ്പര്‍ താരങ്ങളും മിനേനിയുടെ കൂടെ ഇവിടെ ദീപം തെളിയിക്കാനായി ഒത്തുകൂടി. കൂടെ ഹല്ലേലുയ സുവിശേഷ ഗാനത്തിന്റെ ഈരടികളും പിന്നില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
ആഘോഷങ്ങള്‍ക്ക് ഒദ്യോഗികമായ തുടക്കം കുറിച്ചുകൊണ്ടാണ് ദീപം തെളിഞ്ഞത്.ഇനി മുതല്‍ ക്രിസ്തുമസ് വരെയുള്ള ദിവസങ്ങള്‍ ഡബ്ലിന്‍ തെരുവുകള്‍ കൂടുതല്‍ ഉത്സവപ്രതീതിയോടെ തിളങ്ങാന്‍ പോവുകയാണ്. കൂടാതെ തെരുവുകള്‍ ആളുകളുടെ ബഹളത്തില്‍ മുങ്ങുകയും ചെയ്യും. ക്രിസ്തുമസിനെ എത്രമാത്രം ഭംഗിയാക്കാമെന്ന ചിന്തയുമായി കടകള്‍ കയറിയിറങ്ങുന്നതിന്റെ തിരഖ്കുകളും ഇനി കാണാം.
പാരിസ് ഈഫല്‍ ടവറിനുവേണ്ടി വിളക്കുകള്‍ ഒരുക്കുന്ന സംഘം തന്നെയാണ് ഡബ്ലിന്‍ തെരുവുകള്‍ക്കുവേണ്ടിയുള്ള വിളക്കുകള്‍ക്കും രൂപകല്‍പ്പന നടത്തിയത്. 2007മുതല്‍ തന്നെ എനര്‍ജി എഫിഷ്യന്റ് ബള്‍ബുകളാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ഉപയോഗിക്കുന്നത്.
മറ്റു തെരുവുകളിലും സ്ഥലങ്ങളിലും അടുത്ത ദിവസങ്ങളില്‍ തന്നെ വിളക്കുകള്‍ തെളിഞ്ഞുതുടങ്ങും. ഹെന്റി സ്ട്രീറ്റില്‍ നവംബര്‍ 24നാണ് ക്രിസ്തുമസ് വിളക്ക് തെളിക്കാന്‍ പോകുന്നത്

Scroll To Top