Wednesday December 07, 2016
Latest Updates

ക്രിസ്തുമസിനു വെയിലിന്റെ വെളുപ്പ് ?

ക്രിസ്തുമസിനു വെയിലിന്റെ വെളുപ്പ് ?

ഡബ്ലിന്‍ :വെള്ള പുതച്ച ക്രിസ്തുമസിനെ ഇത്തവണ വരവേല്‍ക്കേണ്ടി വരുമെന്ന മെറ്റ് എറാന്റെ പ്രവചനം ഇത്തവണ ഫലിക്കില്ലെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍. . ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും തണുപ്പന്‍ കാലാവസ്ഥയാണ് വരും ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ ഉണ്ടാവാന്‍ പോകുന്നതെന്നാണെന്നും ഏറ്റവും ഉയര്‍ന്ന താപനില 15 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കുമെന്നാണ് സര്‍ക്കാരിന്റെ കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

മൃഗങ്ങളുടെയും പ്രകൃതിയുടെയും അവസ്ഥ നോക്കി കാലാവസ്ഥ പ്രവചനം നടത്തുന്ന ഡൊനഗലിലെ മൈക്കല്‍ ഗല്ലഗര്‍ എന്നാല്‍ നേരെ എതിരായുള്ള അഭിപ്രായത്തില്‍ ആണുള്ളത്. ഫെസ്റ്റിവല്‍ സീസണ്‍ കാലാവസ്ഥ അല്‍പ്പം മെച്ചപ്പെടുമെന്നും വേനല്‍ ലഭിക്കുമെന്നുമാണ് മൈക്കല്‍ പറയുന്നത്.

ഈയാഴ്ച്ചത്തെ താപനില ഏറ്റവും കൂടിയ താപനിലയില്‍ നിന്നും അഞ്ചു ഡിഗ്രി സെല്‍ഷ്യസ് അധികമായ അവസ്ഥയിലായിരിക്കുമെന്നാണ് മെറ്റ് എയ്‌റീന്‍ അറിയിക്കുന്നത്. മറ്റു കാലാവസ്ഥ നിരീക്ഷണ സ്ഥാപനങ്ങള്‍ ജനുവരിയുടെ തുടക്കത്തിലും മഞ്ഞുവീഴ്ച്ച അതുപോലെ തുടരുമെന്നാണ് പറയുന്നത്.

അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം 18 ഡിഗ്രി സെല്‍ഷ്യസ് താപനില വരെ ഉയര്‍ന്നിരുന്നുവെങ്കിലും അത് തുടരാനുള്ള സാദ്ധ്യതകള്‍ തീരെയില്ല.

താപനിലയില്‍ ഇത്തവണ ഡിസംബര്‍ വളരെ കുറഞ്ഞ താപനില മാത്രമേ അടയാളപ്പെടുത്താന്‍ സാധ്യതയുള്ളൂവെന്നാണ് മെറ്റിയോടൈംസ് ഡോട് നെറ്റ് എഡിറ്റര്‍ മാര്‍ക് ഡുന്‍ഫി പറഞ്ഞത്. ചില ദിവസങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താഴുകയും ചെയ്യുമെന്നും ഡുന്‍ഫി കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 23 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ തണുപ്പ് വളരെ ശക്തമാവാനാണ് സാധ്യത എന്നാണ് ഡുന്‍ഫി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ചകളിലും സാധാരണ ലഭിച്ചിരുന്നതില്‍ നിന്നും വളരെ കുറഞ്ഞ തോതിലുള്ള താപനില മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇത്തവണ ലഭിച്ച മഴയിലും കുറവായിരുന്നുവെന്നുമാണ് മെറ്റ് എയ്‌റീന്‍ കലാവസ്ഥ നിരീക്ഷക സിയോബാന്‍ റിയാന്‍ പറഞ്ഞത്. എയര്‍ ടെപറേച്ചര്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാവുന്ന തരത്തിലേക്ക് വരും ആഴ്ച്ചകളില്‍ കാലാവസ്ഥ മാറുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ താന്‍ രണ്ടാഴ്ച്ചകള്‍ക്കു മുന്‍പു തന്നെ ക്രിസ്തുമസിന് അല്‍പം വേനല്‍ പ്രതീക്ഷിക്കാമെന്നാണ് ഡൊനഗലിലെ മൈക്കല്‍ പറയുന്നത്. തെളിഞ്ഞ ആകാശത്തോടെ തന്നെ ക്രിസ്തുമസ് ആഘോഷിക്കാമെന്ന് തന്നെയാണ് ഇപ്പോഴും പ്രകൃതി മുന്നറിയിപ്പു നല്‍കുന്നതെന്നും മൈക്കല്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താപനില കുറഞ്ഞ അവസ്ഥയിലാണെങ്കിലും അത് ക്രിസ്തുമസിനോടനുബന്ധിച്ച് അല്‍പ്പം കൂടി ഉയര്‍ന്ന് തെളിഞ്ഞ കാലാവസ്ഥയിലേക്ക് മാറുമെന്നാണ് മൈക്കല്‍ ഉറപ്പിച്ചു പറയുന്നത്.
എന്നാല്‍ കാലാവസ്ഥ നിരീക്ഷകര്‍ അടക്കം മറ്റെല്ലാവരും തണുപ്പു കൂടുമെന്ന് പ്രവചിച്ചിരിക്കുമ്പോഴും തന്റെ വാക്കുകള്‍ക്ക് മാറ്റമില്ലാതെ തുടരുകയാണ് മൈക്കല്‍. ക്രിസ്തുമസ് അടുത്തെത്തിക്കഴിഞ്ഞു. ഇനി നമുക്ക് നേരിട്ടു തന്നെ മനസിലാക്കാം ക്രിസ്തുമസിന് മഞ്ഞിന്റെ വെളുപ്പായിരിക്കുമോ അതോ മൈക്കിള്‍ പ്രവചിച്ചതുപോലെ വെയിലിന്റെ വെളുപ്പായിരിക്കുമോ എന്ന്. കാത്തിരുന്നു കാണുക തന്നെ.

Scroll To Top