Friday December 09, 2016
Latest Updates

ക്രിമിനലുകളെ മന്ത്രിമാരാക്കരുതെന്ന് സുപ്രീം കോടതി

ക്രിമിനലുകളെ മന്ത്രിമാരാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുതെന്നു. സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിവേകത്തോട് കൂടിയ തീരുമാനം കൈക്കൊള്ളണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എങ്ങനെയാണ് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതേനും സുപ്രീം കോടതി ചോദിച്ചു.

2004ലാണ് ഇതു സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.ഒന്നാം യു.പി.എ സര്‍ക്കാരില്‍ അംഗങ്ങളായിരുന്ന ലാലു പ്രസാദ് യാദവ്, മൊഹമ്മദ് തസ്‌ളിമുദീന്‍, മാ ഫ്തമി, ജയ്പ്രകാശ് യാദവ് എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കി. ആദ്യം തള്ളിയ ഹര്‍ജി ഭരണഘടനാ ബെഞ്ച് വീണ്ടും പരിഗണിക്കവെയാണ് ക്രിമിനലുകള്‍ മന്ത്രിസഭയില്‍ കടന്നു വരുന്നതിനെ വിമര്‍ശിച്ചത്. ക്രിമിനലുകളെ മന്ത്രിമാരാക്കുന്നതിനെതിരെ ഉത്തരവ് പുറപ്പെടുവിക്കാന്‍ ബെഞ്ച് തയ്യാറായില്ല.

അതേസമയം നരേന്ദ്ര മോഡി മന്ത്രിസഭയില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഒന്നിലധികം പേരുണ്ട്.

Scroll To Top