Thursday December 08, 2016
Latest Updates

ക്രിക്കറ്റ് കേരളത്തിന് അഭിമാനമായി സഞ്ജു സാംസണ്‍ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍

ക്രിക്കറ്റ് കേരളത്തിന്  അഭിമാനമായി സഞ്ജു സാംസണ്‍ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഐ പി എല്ലിലും ഏഷ്യാ കപ്പിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മലയാളി താരം സഞ്ജു സാംസണെ വരുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന സിലക്ടര്‍മാരുടെ യോഗ തീരുമാനങ്ങള്‍ ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കേയാണ് അധികൃതര്‍ മലയാളികള്‍ക്ക് അഭിമാനകരമായ ഈ വാര്‍ത്ത് പുറത്തു വിട്ടത്.
കേരളത്തിന് വേണ്ടി കളിച്ച് ക്രിക്കറ്റിലെത്തിയ സഞ്ജു അതിവേഗം ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചു. അന്താരാഷ്ട്ര അണ്ടര്‍ 19 കളികളില്‍ ക്യാപ്റ്റനായും വൈസ് ക്യാപ്റ്റനായും തിളങ്ങി. ഐ പി എല്ലായിരുന്നു സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവ്. രാജസ്ഥാന്‍ േേറായല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സഞ്ചുവിനെ ഇത്തവണയും കോടികള്‍ മുടക്കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ലേലത്തില്‍ കോടികള്‍ വില പറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് സഞ്ജു
ഐ പി എല്ലില്‍ അര്‍ദ്ധ ശതകം തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡും സഞ്ജുവിന് സ്വന്തമാണ്. സഞ്ജുവിന്റെ പുതിയ പ്രവേശത്തോടെ മങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ക്രിക്കറ്റ് പ്രതാഭത്തിന് വീണ്ടും ജീവന്‍ വെക്കുകയാണ്. ഭാവിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍.

Scroll To Top