Thursday December 08, 2016
Latest Updates

ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെട്ട ശ്രീശാന്ത് ഇനി ബോളിവുഡ് താരം

ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെട്ട ശ്രീശാന്ത് ഇനി ബോളിവുഡ് താരം

കൊച്ചി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കപ്പെട്ട ശ്രീശാന്ത് ഇനി ബോളിവുഡ് താരം. പൂജ ഭട്ട് നിര്‍മിക്കുന്ന കാബറെ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശ്രീശാന്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തില്‍ ഒരു മലയാളി യുവാവായി തന്നെയാണ് ശ്രീശാന്ത് അഭിനയിക്കുന്നത്. റിച്ച ഛദ്ദ നായികയാകുന്ന ചിത്രത്തില്‍ നായികയുടെ ഉപദേശകന്റെ വേഷമാണ് ശ്രീശാന്തിനു.

ശ്രീശാന്തിനു ഇണങ്ങുന്ന വേഷമായത് കൊണ്ടാണ് അദ്ദേഹത്തെ തന്നെ കാസ്റ്റ് ചെയ്തതെന്ന് പൂജാ ഭട്ട് പറഞ്ഞു. കൗസ്തബ് നാരായണ്‍ ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭമാണ് ഇത്. ടി സീരീസ് സഹ നിര്‍മ്മാതാക്കളായ ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തും.

മഴവില്ലിനറ്റം വരെ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച ശ്രീശാന്ത് രണ്ടു തെലുങ്ക് ചിത്രങ്ങളിലും കരാറായിട്ടുണ്ട്. ജൂണിയര്‍ എന്‍ടിആര്‍ നായകനായ ഒരു ചിത്രവും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ശ്രീശാന്ത് തെലുങ്കില്‍ അഭിനയിക്കുക.

Scroll To Top