Thursday December 08, 2016
Latest Updates

ക്രഷിലെ കട്ടിലിന്റെ അഴികള്‍ക്കിടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

ക്രഷിലെ കട്ടിലിന്റെ അഴികള്‍ക്കിടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

വെക്‌സ് ഫോര്‍ഡ് : ക്രഷില്‍ പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.വെക്‌സ്‌ഫോര്‍ഡിലെ വണ്ടര്‍വൈസ് മോണ്ടിസോറി എന്ന ക്രഷില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഒന്നര വയസുകാരനായ ഫിയാച്‌റ മക്മാഹോന്‍ എന്ന കുട്ടിയാണ് മരിച്ചത്. ക്രഷിലെ കട്ടിലിന്റെ അഴികള്‍ക്കിട യില്‍ തല കുരുങ്ങിയാണ് കുട്ടി മരിച്ചത് എന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ മറ്റ് മരണ സാധ്യതകളും അന്വേഷിക്കുമെന്ന്ഗാര്‍ഡ വ്യക്തമാക്കി. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ഇന്നലെ ക്രഷ് അടച്ചു പൂട്ടി. ഒരാഴ്ചത്തേക്ക് കൂടി ക്രഷ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് കുട്ടിയെ അവശ നിലയില്‍ ക്രഷ് അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ക്രംലിനിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ. വെക്‌സ്‌ഫോര്‍ഡിലെ പദ്രിയാഗ്, എലൈന്‍ ദമ്പതികളുടെ മകനാണ് മരണമടഞ്ഞ കുട്ടി. എലൈന്‍ അധ്യാപികയാണ്

Scroll To Top