Monday December 05, 2016
Latest Updates

ക്രഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കല്‍ :ബാങ്ക് ഓഫ് അയര്‍ലണ്ട് പലിശ നിരക്ക് കൂട്ടി

ക്രഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കല്‍ :ബാങ്ക് ഓഫ് അയര്‍ലണ്ട് പലിശ നിരക്ക് കൂട്ടി

ഡബ്ലിന്‍ :ക്രഡിറ്റ്കാര്‍ഡ് വഴി എളുപ്പം പണം പിന്‍വലിക്കാന്‍ സാധിക്കും എന്നുള്ള വ്യാമോഹങ്ങള്‍ ഇനി വേണ്ട. ക്രഡിറ്റ് കാര്‍ഡ് വഴി പണം ചെലവഴിക്കുന്നതിന് കൂടുതല്‍ ചാര്‍ജ് ഈടാക്കാനുള്ള ഒരുക്കത്തിലാണ് ബാങ്ക് ഓഫ് അയര്‍ലണ്ട്.
എടിഎം വഴി പണം പിന്‍വലിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും 26 % പലിശ ഈടാക്കനാണ് ബാങ്ക് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തുടക്കത്തില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് വളരെ എളുപ്പവും യാതൊരു നഷ്ടവും ഉപഭോക്താക്കള്‍ക്ക് ഇല്ലാത്ത രീതിയിലായിരുന്നു.
എന്നാല്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സൗജന്യ പണം പിന്‍വലിക്കല്‍ വരുന്ന മാര്‍ച്ച് മാസത്തോടെ അവസാനിക്കുകയാണ്.മാസത്തിന്റെ തുടക്കത്തില്‍ ശമ്പളം കിട്ടാതെ ക്രഡിറ്റ് കാര്‍ഡിനെയും ബാങ്ക് അക്കൗണ്ടുകളെയും ആശ്രയിക്കുന്ന ഉപഭോക്താക്കളെ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ തീരുമാനം കുഴപ്പത്തിലാക്കിയേക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

പണം പിന്‍വലിക്കാനുള്ള മാര്‍ഗങ്ങളില്‍ ഏറ്റവും ചിലവേറിയ വഴിയാണ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പിന്‍വലിക്കല്‍ എന്നാണ് ഇതിന് കാരണമായി അധികൃതര്‍ പറയുന്നത്.
ഒന്നുകില്‍ നേരിട്ട് ബാങ്ക് അക്കൗണ്ട് മുഖാന്തിരമോ, അതല്ലെങ്കില്‍ പണം മുന്നേ നിക്ഷേപിച്ചതോ അല്ലാതെ പിന്‍വലിക്കുകയാണെങ്കില്‍ ഇത്തരം പലിശ നിരക്കുകള്‍ ഒഴിവാക്കാന്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മറ്റു വഴിയൊന്നുമില്ല.
പണം അടച്ച് ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഡിവൈസാണ് ക്രഡിറ്റ് കാര്‍ഡ് എന്നും അല്ലാതെ കടം കൊടുക്കാന്‍ പറ്റുന്ന മാര്‍ഗമല്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.
എഐബി പോലുള്ള മറ്റു ബാങ്കുകള്‍ തങ്ങളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല. ടിഎസ്ബിയും അള്‍സ്റ്റര്‍ ബാങ്കും വളരെ നേരത്തെ തന്നെ വിത്‌ഡ്രോവലിന് 20 ശതമാനം പലിശ നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ആകെ നാലു ബാങ്കുകളാണ് ഉപഭോക്താക്കളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Scroll To Top