Friday December 09, 2016
Latest Updates

ക്രംലിനില്‍ തിരുവോണം പ്രൗഡ ഗംഭിരമായി ആഘോഷിച്ചു 

ക്രംലിനില്‍ തിരുവോണം പ്രൗഡ ഗംഭിരമായി ആഘോഷിച്ചു 

onam crum

ഡബ്ലിന്‍;ഡി എം സിയുടെനേതൃത്വത്തില്‍ തിരുവോണ ദിനമായ സെപ്റ്റംബര്‍ എഴാം തിയതി ക്രംലിനിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷം വര്‍ണ്ണോജ്വലമായി .നാട്ടില്‍ നിന്നെത്തിയ അമ്മമാര്‍ക്കൊപ്പം എം എന്‍ ലിങ്ക്വിന്‍സ്റ്റര്‍, ബാബു വള്ളൂരാന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയതോടെ കൂടി പരിപാടികള്‍ ആരംഭിച്ചു.

കൊച്ചുകൂട്ടുകാരായ ക്രിസ്റ്റി,നേഹ,മേഘ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിപാടിയുടെ അവതരണം മികവുറ്റതായിരുന്നു.കുട്ടികളുടെ വിവിധ ഇനം കലാപരിപടികള്‍ക്കൊപ്പം അയര്‍ലണ്ടിലെ മുന്‍നിര ഗായകരില്‍ ഒരാളായ ജോഷി കൊച്ചുപറമ്പില്‍ നേതൃതം കൊടുത്ത ഗാനമേള പരിപാടികള്‍ക്ക് കൊഴുപ്പ് കൂട്ടി.crum 6

ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയുള്ള മാവേലി മന്നന്റെ കടന്നുവരവ് കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ആവേശഭരിതരാക്കി.സദസിന്റെ മുമ്പില്‍ അണിയിച്ചൊരുക്കിയ ഓണപൂക്കളം കുട്ടികളില്‍ കൌതുകമുണര്‍ത്തി.ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിച്ച വിഭവ സമ്പന്നമായ ഓണസദ്യക്ക് ശേഷം വടംവലി മത്സരവും വിവിധ ഇനം കലാ കായിക മത്സരങ്ങളും സംഘടിക്കപ്പെട്ടു.വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിന് ശേഷം വൈകിട്ട് അഞ്ചര മണിയോട് കൂടി ഈ വര്‍ഷത്തെ ഡി എം സിയുടെ യുടെ ഓണാഘോഷ പരിപാടികള്‍ അവസാനിച്ചു. 

വാര്‍ത്ത :സുനില്‍ കൊഴുവനാല്‍

crum 4 

crum 5

crum onam3

crum onam

crum onam 2

Scroll To Top