Thursday December 08, 2016
Latest Updates

ക്രംലിനില്‍ ഓണാഘോഷം 2014 സെപ്റ്റംബര്‍ 13ന്

ക്രംലിനില്‍ ഓണാഘോഷം 2014 സെപ്റ്റംബര്‍ 13ന്

ഡബ്ലിന്‍: ക്രംലിനില്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 13ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ക്രംലിന്‍ WSAF ഹാളില്‍ നടക്കുന്നു.

കലാ സാംസ്‌കാരിക ചടങ്ങുകള്‍ അമൃത ടി.വി സുപ്പര്‍ ഡാന്‍സര്‍ ഫെയിം കുമാരി സപ്താ രാമന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നതോടെ ആരംഭിക്കും. തുടര്‍ന്നുള്ള സിനിമാറ്റിക്ക് ഡാന്‍സ്, ഗാനമേള, വിവിധ കലാ പരിപാടികള്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് മോഡിയേകും. വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. 

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ജാതി മത ഭേദമന്യേ മലയാളീ കൂട്ടായ്മയെ ഏകോപിപ്പിക്കുന്ന ക്രംലിന്‍ മലയാളീ അസോസിയേഷന്റെ പുതിയ സംരംഭമായ ‘കൈയൊപ്പ്’ മാസിക അന്നേ ദിവസം പ്രകാശനം ചെയ്യും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0871496162,0871607720,0863158237,0873219098,0877434289,0876914484

Scroll To Top