Thursday December 08, 2016
Latest Updates

കൌണ്‍സില്‍ ഹാളില്‍ ക്രൂശിതരൂപം സ്ഥാപിക്കുന്നതിനെച്ചൊല്ലി കെറി കൌണ്‍സിലില്‍ തര്‍ക്കം രൂക്ഷം

കൌണ്‍സില്‍ ഹാളില്‍  ക്രൂശിതരൂപം സ്ഥാപിക്കുന്നതിനെച്ചൊല്ലി കെറി കൌണ്‍സിലില്‍ തര്‍ക്കം രൂക്ഷം

കെറി :ക്രിസ്തുവിന്റെ ക്രൂശിതരൂപത്തെച്ചൊല്ലി കെറി കൌണ്ടി കൌണ്‍സിലില്‍ രൂക്ഷമായ തര്‍ക്കം. ഈസ്റ്ററിന് ശേഷം പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറാനിരിക്കുകയാണ് കൌണ്‍സില്‍. ഇവിടെ ക്രിസ്തുവിന്റെ ക്രൂശിതരൂപം സ്ഥാപിക്കുന്നതിനെച്ചൊല്ലിയാണ് കൌണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്. സാധാരണയായി കൌണ്‍സില്‍ ആസ്ഥാന മന്ദിരങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ സ്ഥാപിക്കാറില്ല. എന്നാല്‍ ക്രൂശിതരൂപം കൌണ്‍സില്‍ ഹാളില്‍ സ്ഥാപിക്കുന്നത് സത്യം പറയാന്‍ അംഗങ്ങളെ പ്രേരിപ്പിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

എന്നാല്‍ കൌണ്‍സില്‍ ആസ്ഥാനങ്ങള്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളാണെന്നും ഇവിടെ ഏതെങ്കിലും മതത്തിന്റെ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നത് രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും, എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന നിയമത്തിന്റെ ലംഘനമാകുമെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടി കൌണ്‍സിലറായ ജോണ്‍ ജോ ആണ് ഈ ആശയം അവതരിപ്പിച്ചത്. നിലവില്‍ കെറികൌണ്‍സില്‍ യോഗം ചേരുന്നത് ഹോട്ടല്‍ ഹാളിലാണ്.

പുതിയ മന്ദിരത്തിലേക്ക് മാറുമ്പോള്‍ മീറ്റിംഗ് ഹാളില്‍ ക്രിസ്തുവിന്റെ ക്രൂശിതരൂപം സ്ഥാപിക്കണമെന്നു തിങ്കളാഴ്ച അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അയര്‍ലണ്ടിന്റെ ക്രൈസ്തവ പാരമ്പര്യവും ഭരണഘടനയിലെ ക്രൈസ്തവ മൂല്യങ്ങളും പരിഗണിച്ച് ക്രിസ്തുവിന്റെ ക്രൂശുമരണം ഓര്‍മ്മിപ്പിക്കുന്ന ക്രൂശിതരൂപം സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. 27 കൌണ്‍സില്‍ അംഗങ്ങളില്‍ 9 പേര്‍ മാത്രമാണ് കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നത്. ഇതില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും വോട്ടെടുപ്പില്‍ ക്രൂശിതരൂപം സ്ഥാപിക്കുന്നതിനെ അനുകൂലിച്ചു.

എന്നാല്‍ മറ്റ് കൌണ്‍സിലര്‍മാരില്‍ നിന്ന് എതിര്‍പ്പ് ശക്തമാണ്. എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന കൌണ്‍സിലില്‍ മതപരമായ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതിനെ അനുകൂലിക്കാനാകിലെന്ന് ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. ക്രൂശിതരൂപം സ്ഥാപിക്കുന്നെങ്കില്‍ എല്ലാ മതങ്ങളുടെയും ചിഹ്നങ്ങളും സ്ഥാപിക്കട്ടെ എന്ന് ഈ നീക്കത്തെ എതിര്‍ക്കുന്ന ഗില്ലിയന്‍ വാര്‍ത്തൊന്‍ പറഞ്ഞു. മതപരമായ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നത് കൌണ്‍സിലുകളുടെ ജോലി അല്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈസ്തവരായ കൌണ്‍സിലര്‍മര്‍ ഉള്‍പ്പെടെ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്

Scroll To Top