Thursday December 08, 2016
Latest Updates

കോഹ്ലി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത തള്ളി ടീം മാനേജുമെന്റ്

കോഹ്ലി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത തള്ളി ടീം മാനേജുമെന്റ്

പെര്‍ത്ത്: ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലി മാധ്യമ പ്രവര്‍ത്തകന് നേരെ രോഷ പ്രകടനം നടത്തി എന്ന വാര്‍ത്ത തള്ളി ടീം മാനേജുമെന്റ്. ടീം മീഡിയ മാനേജര്‍ ആര്‍ എന്‍ ബാബയാണ് വാര്‍ത്ത തള്ളി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകനുമായി കോഹ്‌ലി സംസാരിച്ചിരുന്നു. അത് തെറ്റിദ്ധാരണ മൂലമായിരുന്നു.എന്നാല്‍ മാധ്യമപ്രവര്‍ത്തകനെതിരെ മോശം ഭാഷയില്‍ കോഹ്‌ലി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേസമയം കോഹ്ലി മോശം ഭാഷയിലാണ് സംസാരിച്ചതെന്ന് അധിക്ഷേപത്തിന് ഇരയായ ഹിന്ദുസ്ഥാന്‍ ടൈംസ് മാധ്യമപ്രവര്‍ത്തകന്‍ ജസ്‌വിന്ദര്‍ സിദ്ധു പറഞ്ഞു. സംഭവസമയത്ത് സിദ്ധുവിന് സമീപത്തുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പെര്‍ത്തില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോഹ്ലി ഹിന്ദുസ്ഥാന്‍ ടൈംസ് മാധ്യമ പ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയത്. തന്നെയും കാമുകി അനുഷ്‌കയെയും കുറിച്ച് ഗോസിപ്പ് എഴുതിയ മാധ്യമ പ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നും കോഹ്ലി ഇയാളോട് തട്ടികയറിയത്.

Scroll To Top