Tuesday December 06, 2016
Latest Updates

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് ? ഉത്തരം കിട്ടി….

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് ? ഉത്തരം കിട്ടി….

ലണ്ടന്‍: ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ പലതുമുണ്ട്. മാവാണോ, മാങ്ങയാണോ ആദ്യം ഉണ്ടായത്?

ആലോചിച്ച് തലപുണ്ണാക്കണ്ട…! അത്തരം ചോദ്യങ്ങളിലൊന്നാണ് കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നത്. ഒടുവില്‍ ഇതിനുള്ള ഉത്തരം കിട്ടിയിരിക്കുന്നു. കോഴിയാണ് ആദ്യമുണ്ടായത് എന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.

മുട്ടയുടെ ആവരണം രൂപപ്പെടുന്നതിനുള്ള പ്രോട്ടീനുകള്‍ കോഴിയുടെ അണ്ഡാശത്തില്‍ മാത്രമാണ് കാണപ്പെട്ടത്. ഈ സുപ്രധാന കണ്ടുപിടുത്തം മുന്‍നിര്‍ത്തിയാണ് കോഴിയാണ് ആദ്യമുണ്ടായതെന്ന് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തര്‍ക്കം ശാസ്ത്രലോകം പ്രഖ്യാപിച്ചത്.

ഓവോക്ലെഡിഡില്‍ 17 എന്നറിയപ്പെടുന്ന പ്രോട്ടീനാണ് മുട്ടത്തോടിന്റെ രൂപപ്പെടല്‍ വേഗത്തിലാകുന്നത്. ഈ മുട്ടത്തോടിനുള്ളിലാണ് പിന്നീട് കോഴിയായി രൂപപ്പെടുന്നതിനുള്ള സാഹചര്യമൊരുങ്ങുന്നത്. മഞ്ഞക്കുരുവും ദ്രാവകവും ചേര്‍ന്ന് കോഴിക്കുഞ്ഞ് ഉണ്ടാകുന്നത് വരെയുള്ള സമയം സംരക്ഷണ കവചമായി മുട്ടത്തോട് പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ മുട്ടത്തോട് രൂപപ്പെടാനുള്ള സാഹചര്യമൊരുക്കുന്നത് കോഴിയുടെ അണ്ഡാശയത്തില്‍ മാത്രം കണ്ടെത്തിയിട്ടുള്ള പ്രോട്ടീനാണ് എന്ന് വ്യക്തമായതോടെയാണ് ഇത്രയും കാലം ശാസ്ത്രലോകം നേരിട്ടുന്ന വലിയൊരു ചോദ്യത്തിന് ഉത്തരമായത്.

ഷെഫീല്‍ഡിലേയും വാര്‍വിക്കിലേയും ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇവരാണ് ഓവോക്ലെഡിഡില്‍ 17 ന്റെ സാന്നിധ്യംകൊണ്ട് മാത്രമാണ് മുട്ടത്തോട് രൂപപ്പെടുന്നതെന്ന് കണ്ടെത്തിയത്. ഈ പ്രോട്ടീന്‍ കാത്സ്യം കാര്‍ബോനൈറ്റിനെ കാല്‍സൈറ്റ് കാല്‍സൈറ്റ് ക്രിസ്റ്റലാക്കി മാറ്റുന്നു. ഈ കാല്‍സൈറ്റ് ക്രിസ്റ്റലാണ് മുട്ടത്തോടായി രൂപാന്തരപ്പെടുന്നത്.

അപ്പോള്‍ കോഴി എങ്ങനെ ഉണ്ടായി…?

Scroll To Top