Friday December 09, 2016
Latest Updates

കോളിവുഡ് കഴിഞ്ഞു; ലെന ഇനി ബോളിവുഡിലും

കോളിവുഡ് കഴിഞ്ഞു; ലെന ഇനി ബോളിവുഡിലും

മലയാളത്തിന്റെ പ്രിയങ്കരിയായ താരം ലെന ബോളിവുഡിലും സാന്നിധ്യമറിയിക്കുന്നു. അക്ഷയ് കുമാര്‍ നായകനാകുന്ന എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ലെനയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ ഫേസ്ബുക്ക് പേജില്‍ അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുവൈറ്റിനെ ഇറാഖ് പിടിച്ചടക്കിയ കാലത്ത് അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നിട്ടിറങ്ങുന്ന രഞ്ജിത് കട്യാല്‍ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാജാ കൃഷ്ണ മേനോനാണ് എയര്‍ ലിഫ്റ്റ് സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ് പുരോഗമിക്കുകയാണ്.

മലയാളത്തില്‍ ശ്രദ്ധേയവും വ്യത്യസ്തവുമായ നിരവവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുളള ലെന ബോളിവുഡിലേക്ക് കാല്‍വെക്കുന്നത് ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. നേരത്തെ ധനുഷ് ചിത്രമായ അനേഗനിലൂടെ ലെന തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ബോളിവുഡിലേക്കും ഈ താരസുന്ദരി കാലെടുത്തു വെയ്ക്കുന്നത്.

Scroll To Top