Wednesday December 07, 2016
Latest Updates

കോളജ് വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ ബലാത്സംഘം ചെയ്തു

കോളജ് വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ ബലാത്സംഘം ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ ബലാത്സംഘം ചെയ്തു. യുപിയിലെ മുസാഫര്‍ നഗറിലാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 കാരിയായ അധ്യാപികയെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേയ്ക്കുപോയ അധ്യാപികയെ മോഹിത് എന്ന വിദ്യാര്‍ത്ഥി പിറകിലൂടെ ചെന്ന് വായ മൂടിക്കെട്ടി ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ എത്തിച്ച് ബലാത്സംഘം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്തു രണ്ടു വിദ്യാര്‍ത്ഥികളെ കൂടി സ്ഥലത്ത് എത്തിക്കുകയും കൂട്ടബലാത്സംഘം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

പീഡന വിവരം പുറത്ത് പറഞ്ഞാല്‍ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് വിദ്യാര്‍ത്ഥി സംഘം ഭീഷണി മുഴക്കി. ആരോപണ വിധേയരായ മൂന്ന് വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റുചെയ്തു.

Scroll To Top