Friday December 02, 2016
Latest Updates

കോളജുകള്‍ അടച്ചു പൂട്ടിയത് അയര്‍ലണ്ടിന്റെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയായെന്ന് വിദ്യാഭ്യാസ മന്ത്രി

കോളജുകള്‍ അടച്ചു പൂട്ടിയത് അയര്‍ലണ്ടിന്റെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയായെന്ന് വിദ്യാഭ്യാസ മന്ത്രി

ഡബ്ലിന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജുകള്‍ അടച്ചു പൂട്ടിയത് അയര്‍ലണ്ടിന്റെ വിശ്വാസ്യതയ്ക്ക് തിരിച്ചടി ആയെന്ന് വിദ്യാഭ്യാസ മന്ത്രി റുറി ക്വിന്‍. നിലവാരമില്ലാത്തതിന്റെ പേരില്‍ ഏദന്‍ കോളജും, ഐറിഷ് ബിസിനസ് സ്‌കൂളും അടച്ചു പൂട്ടിയതിനെക്കുറിച്ചായിരുന്നു ഐറിഷ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. കൂടാതെ കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചില കോളജുകളിലെ അറ്റന്‍ഡന്‍സ് ക്രമക്കേടുകളെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണവും മന്ത്രിയുടെ പ്രതികരണത്തിന് കാരണമായി. ഏദന്‍ കോളജും ഐറിഷ് ബിസിനസ് സ്‌കൂളും അടച്ചു പൂട്ടിയപ്പോള്‍ അയര്‍ലണ്ടിലെ കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മറ്റൊരു പ്രമുഖ സ്ഥാപനമായ ബിസിനസ് ആന്‍ഡ് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് കോളജിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. 

ഏദന്‍ കോളജും ഐറിഷ് ബിസിനസ് സ്‌കൂളും അടച്ചു പൂട്ടിയത് മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് വിദ്യാര്‍ത്ഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. ഏദന്‍ കോളജില്‍ മാത്രം മുപ്പതിലധികം മലയാളി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. കുടിയേറ്റ വിദ്യാര്‍ത്ഥികളുടെ വിസയും വര്‍ക്കിംഗ് സ്റ്റാറ്റസും സംബന്ധിച്ചും ഇനി എന്താകുമെന്നറിയാതെ കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്. കോളജുകള്‍ അടച്ചു പൂട്ടിയത് നൂറ് കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയതായി ക്വിന്‍ സമ്മതിച്ചു. പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികളോട് അനുഭാവമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 

ആര്‍ടിഇ റേഡിയോയുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നത് പോലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇതാണ് ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുടിയേറ്റ വിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലെ നിലവാരം മെച്ചപ്പെടുത്താന്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. മന്ത്രിയുടെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്.

Scroll To Top