Saturday December 03, 2016
Latest Updates

കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരെ കുടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 

കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരെ കുടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ 

ഡബ്ലിന്‍: കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരെ കുടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീക്കം. അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നികുതി നിയമത്തിലെ പഴുതുകള്‍ മുതലെടുത്താണ് നികുതി വെട്ടിപ്പ് നടത്തുന്നത്. ഇത് തടയാനാണ് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിന്റെ തീരുമാനം. 

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നികുതി നിയമത്തിലെ പൊരുത്തക്കേടുകള്‍ മുതലെടുത്തും, തങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന് പുറത്താണെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ നികുതി വെട്ടിപ്പ് അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധി ആയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് യൂറോപ്യന്‍ യൂണിയന്റെ ഇടപെടല്‍. 

നിയമത്തിലെ പഴുതുകള്‍ മുതലെടുക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഒട്ടും നികുതി അടയ്ക്കാതിരിക്കുകയോ കുറഞ്ഞ നികുതി അടയ്ക്കുകയോ ആണ് ചെയ്യുന്നത്. വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃത നികുതി നിയമം ഇല്ലാത്തതും നികുതി വെട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നു. ആപ്പിള്‍, സ്റ്റാര്‍ബക്ക്‌സ്, ഫിയറ്റ് തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്. ഈ നികുതി വെട്ടിപ്പിനു തടയിടാന്‍ ശ്രമിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 

Scroll To Top