Friday December 09, 2016
Latest Updates

കോര്‍പ്പറേറ്റ് ടാക്‌സ് ഇളവ് പിന്‍വലിയ്ക്കല്‍ :അമേരിക്കന്‍ കമ്പനികളുടെ അതൃപ്തി മാറ്റാന്‍ തൊഴില്‍ മന്ത്രി യൂ എസ് സന്ദര്‍ശനത്തിന് 

കോര്‍പ്പറേറ്റ് ടാക്‌സ് ഇളവ് പിന്‍വലിയ്ക്കല്‍ :അമേരിക്കന്‍ കമ്പനികളുടെ അതൃപ്തി മാറ്റാന്‍ തൊഴില്‍ മന്ത്രി  യൂ എസ് സന്ദര്‍ശനത്തിന് 

ഡബ്ലിന്‍: ജോബ്‌സ് മിനിസ്റ്റര്‍ റിച്ചാര്‍ഡ്‌സ് ബ്രട്ടന്‍ നാളെ അമേരിക്കക സന്ദര്‍ശനത്തിന് പുറപ്പെടും. അയര്‍ലണ്ടിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള കൂടിക്കാഴ്ചകള്‍ ബ്രട്ടന്‍ നടത്തും. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ബ്രട്ടന്റെ യു.എസ് സന്ദര്‍ശനം. ബോസ്റ്റണ്‍ , വാഷിംഗ്ടണ്‍ ഡി.സി, ഫിലഡല്‍ഫിയ, ന്യുയോര്‍ക്ക് എന്നിവടങ്ങളില്‍ വിവിധ കൂടിക്കാഴ്ചകളില്‍ ബ്രട്ടന്‍ പങ്കെടുക്കും. അയര്‍ലണ്ടില്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ നികുതി നിയമം ഭേദഗതി ചെയ്യാനിടയായ സാഹചര്യം ബ്രട്ടന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വിശദീകരിക്കും.ഒട്ടേറെ കമ്പനികള്‍ ഈക്കാര്യത്തില്‍ ഐറിഷ് സര്‍ക്കാരിനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് തൊഴില്‍ മന്ത്രിയുടെ അമേരിക്കന്‍ യാത്ര 

കഴിഞ്ഞ ബജറ്റിലാണ് അയര്‍ലണ്ട് നികുതി ഘടന പരിഷ്‌ക്കരിച്ചത്.അന്താരാഷ്ട്ര ധാരണകള്‍ ലംഘിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അയര്‍ലണ്ട് നികുതി ഇളവ് നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ബജറ്റില്‍ നികുതി ഘടന പരിഷ്‌ക്കരിച്ചത്.ബ്രട്ടനൊപ്പം ഐ.ഡി.എ പ്രതിനിധികളും കൂടിക്കാഴ്ചകളില്‍ പങ്കെടുക്കും. പുതിയ നികുതി ഘടന സംബന്ധിച്ചും അയര്‌ലണ്ടിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. 

വിവിധ കൂടിക്കാഴ്ചകളില്‍ 17 ഓളം അമേരിക്കന്‍ കമ്പനികളെ അയര്‍ലണ്ടിലേക്ക് ക്ഷണിക്കും. കമ്പനികളുമായി നടത്തുന്ന ചര്‍ച്ച അയര്‍ലണ്ടില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും കൂടുതല്‍ നിക്ഷേപം വരുന്നതിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. യൂറോപ്യന്‍ യൂണിയനും യു.എസുമായുള്ള വ്യാപാര ബന്ധങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ യു.എസ് പ്രതിനിധിയായി പങ്കെടുക്കുന്ന മൈക്ക് ഫ്രൊമാനുമായും ബ്രട്ടന്‍ കൂടിക്കാഴ്ച നടത്തും. 

Scroll To Top