Tuesday December 06, 2016
Latest Updates

കോര്‍ക്ക് സെന്റ് പാട്രിക്‌സ് യുണിറ്റ് പ്രൌഡ ഗംഭീരമായി ഈസ്റ്റര്‍ ആഘോഷിച്ചു

കോര്‍ക്ക് സെന്റ് പാട്രിക്‌സ് യുണിറ്റ് പ്രൌഡ ഗംഭീരമായി ഈസ്റ്റര്‍ ആഘോഷിച്ചു

കോര്‍ക്ക് :ഈസ്റ്റ് കോര്‍ക്കിലെ സീറോ മലബാര്‍  സെന്റ് പാട്രിക്‌സ് യുണിറ്റില്‍ വര്‍ണ്ണശബളമായി ഈസ്റ്റര്‍ ആഘോഷിച്ചു.കാരിംഗ്‌ടോഹില്‍ കമ്മ്യൂണിറ്റി ഹാളില്‍ മെയ് 9 ന് നടത്തപ്പെട്ട പരിപാടികള്‍ വൈവിധ്യം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായി . കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കൊപ്പം മുതിര്‍ന്നവരുടെ പരിപാടിയും നടത്തപ്പെട്ടു.

മുപ്പത്തഞ്ചോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഫാദര്‍ പോള്‍ തെറ്റയില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി.സാഹോദര്യതിന്റെയും സമത്വത്തിന്റെയും പ്രതീകമായ യേശുനാഥന്‍ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ ഉയര്‍ത്തെഴുനേല്‍ക്കട്ടെയെന്ന് വാര്‍ഡ് പ്രസിഡന്റ് ശ്രീമതി സ്മിതാ സാജന്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പറഞ്ഞു. ലിജോ ജോസഫ്, കെ എസ് ഷിജു , സിജോ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയും ഉണ്ടായിരുന്നു.

പാചക ലോകത്തെ പ്രമുഖനായ ആന്റ്റോ ഔസെഫ് തയ്യാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണം എല്ലാവരുടെയും നാവില്‍ കൊതിയൂറും നിമിഷങ്ങള്‍ക്ക് സാക്ഷ്യമേകി.

വാര്‍ഡ് സെക്രട്ടറി ഷിന്റ്റോ ജോസിന്റെ നേത്രുത്വത്തില്‍ സാജന്‍ ദേവസ്യ, ജെയ്‌സ് ജോസഫ്, സഞ്ജു വര്‍ക്കി, അശ്വിന്‍ ഫ്രാന്‍സിസ് മുല്ലപ്പള്ളിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. യുണിറ്റ് പ്രതിനിധി  ജിനോ ജോസഫ് സ്വാഗതമാശംസിച്ചു

 

വാര്‍ത്ത-രാജന്‍ വി

Scroll To Top