Friday December 09, 2016
Latest Updates

കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതിയ അല്‍മായ നേതൃത്വം നിലവില്‍ വന്നു

കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതിയ അല്‍മായ നേതൃത്വം നിലവില്‍ വന്നു

കോര്‍ക്ക്: കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് 2014 – 2015 വര്‍ഷങ്ങളിലേക്കായി പുതിയ പ്രതിനിധി യോഗം നിലവില്‍ വന്നു. താഴെ പറയുന്നവരാണ് ഇതിലെ അംഗങ്ങള്‍.
എക്‌സ് ഒഫീഷ്യോ: ഫാദര്‍ ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ (ചാപ്ലിന്‍).

കുടുംബ കൂട്ടായ്മകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ :സജോഷ് ജോയി (മദര്‍ തെരേസ), ജേക്കബ് പോള്‍ (സെന്റ് അല്‍ഫോണ്‍സാ), റോബില്‍ ജോണ്‍ (സെന്റ് ആന്റണി),ടോണി ജോസ് (സെന്റ് ഫ്രാന്‍സിസ്), ജോസ് പി കുര്യന്‍ (സെന്റ് മേരീസ്), ജിനോ ജോസഫ് (സെന്റ് പാട്രിക്),മനോജ് വര്‍ഗീസ്, ക്രിസ്റ്റീന മാത്യു (സെന്റ് സെബാസ്റ്റ്യന്‍), ജെയിംസ് മാത്യു (സെന്റ് തെരേസ), ബാബു ജോര്‍ജ് (സെന്റ് തോമസ്), വേദപാഠം അദ്ധ്യാപകരുടെ പ്രതിനിധികളായി ജെയ്‌സണ്‍ ജോസഫ്, ബിജു പൌലോസ് എന്നിവരെയും തിരഞ്ഞെടുത്തു. ഭക്ത സംഘടനയുടെ പ്രതിനിധികളായി നിഖില്‍ ജേക്കബ് (ജീസസ് യൂത്ത്) നെ തിരഞ്ഞെടുത്തു. നോമിനേറ്റഡ് അംഗങ്ങളായി സിറിയക് പി ജോസ്‌,  ജയ ഫിലിപ്പ്, റാണി ബാബു, മിസ് ആഷ്‌ലി ജോണ്‍സണ്‍ എന്നിവര്‍ പ്രതിനിധി യോഗം അംഗങ്ങളായി.CORK JJ

സ്ഥാനമൊഴിയുന്ന കൈക്കാരന്‍മാരായ തോമസ് ചാക്കോ,വിനോദ് മാണി, ഷിന്റോ ജോസ്, റണ്‍സി കുര്യന്‍ എന്നിവരുടെ ഒഴിവിലേക്ക് പുതിയ കൈക്കാരന്‍മാരായി ടോണി ജോസഫ്, സജോഷ് ജോയി , മനോജ് വര്‍ഗീസ്എന്നിവര്‍ വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നടത്തു കൈക്കാരനായി ടോണി ജോസ് പ്രവര്‍ത്തനം ആരംഭിച്ചു.

റിപ്പോര്‍ട്ട് :സിറിയക് പി ജോസ്‌

Scroll To Top