Saturday December 03, 2016
Latest Updates

കോര്‍ക്ക് സിറ്റിയില്‍ നിന്ന് കാണാതെ പോയ മാതാവിന്റെ പ്രതിമ തിരിച്ച് കിട്ടി

കോര്‍ക്ക് സിറ്റിയില്‍ നിന്ന് കാണാതെ പോയ മാതാവിന്റെ പ്രതിമ തിരിച്ച് കിട്ടി

കോര്‍ക്ക്: കോര്‍ക്ക് സിറ്റിയില്‍ നിന്ന് കാണാതെ പോയ പരിശുദ്ധ മാതാവിന്റെ രൂപം തിരിച്ച് കിട്ടി. ലോവിലെ ഹോര്‍ഗന്‍സ് ബില്‍ഡിംഗില്‍ നിന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പ്രതിമ നഷ്ടപ്പെട്ടത്. എന്നാല്‍ 24 മണിക്കൂറിനകം നഷ്ടപ്പെട്ട പ്രതിമ പരുക്കുകളില്ലാതെ തിരികെ ലഭിച്ചു.

ഇന്നലെ രാത്രിയോടെ മോഷ്ടാക്കള്‍ പ്രതിമ തിരികെ തല്‍സ്ഥാനത്ത് കൊണ്ട് വയ്ക്കുകയായിരുന്നു. കോര്‍ക്ക് മേയര്‍ മേരി ഷീല്‍ഡ്‌സും യുസിസി സ്റ്റുഡന്റ്‌സ് യൂണിയനും പ്രതിക തിരികെ കൊണ്ടുവരുന്നതിന് ഊര്‍ജിതമായ ഇടപെടല്‍ നടത്തിയിരുന്നു. പ്രതിമ തിരികെ കൊണ്ടുവരുന്നതിന് സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയ ഉദ്യമങ്ങളെ അഭിനന്ദിക്കുന്നതായി മേയര്‍ പറഞ്ഞു. 

സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കത്തെഴുതുമെന്നും മേയര്‍ പറഞ്ഞു. ആരോ കുസൃതി ഒപ്പിക്കാന്‍ പ്രതിമ അടിച്ച് മാറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം

Scroll To Top