Saturday December 03, 2016
Latest Updates

കോര്‍ക്ക് മേയര്‍ കാതറിന്‍ ക്ലാന്‍സിക്ക് കനത്ത പരാജയം

കോര്‍ക്ക് മേയര്‍ കാതറിന്‍ ക്ലാന്‍സിക്ക് കനത്ത പരാജയം

കോര്‍ക്ക് :കോര്‍ക്ക് മേയര്‍ കാതറിന്‍ ക്ലാന്‍സി ലോക്കല്‍ തെരഞ്ഞെടുപ്പില്‍
പരാജയപ്പെട്ടു. ലേബര്‍ സ്ഥാനാര്‍ത്ഥിയായാണ് കാതറിന്‍ മത്സരിച്ചത്.
രാജ്യത്താകമാനം ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
മത്സരിച്ച ഭൂരിപക്ഷം ലേബര്‍ സ്ഥാനാര്‍ത്ഥികളും പരാജയം രുചിച്ചു. അയര്‍ലണ്ടില്‍
ആകമാനം ആഞ്ഞടിച്ച ലേബര്‍ വിരുദ്ധ തരംഗമാണ് കാതറിനും തിരിച്ചടിയായത്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് മോചനം നേടുന്നതിനു മുമ്പ്
കാതറിന്‍ ക്ലാന്‍സിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ
കോര്‍ക്ക് സൌത്തില്‍ വച്ചാണ് കാതറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന
ഒരു കാറുമായി ക്ലാന്‍സിയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍
നിസാര പരുക്കേറ്റ് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെട്ട കാതറിനും െ്രെഡവറെയും പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം
വിട്ടയച്

Scroll To Top