Sunday December 11, 2016
Latest Updates

കോര്‍ക്ക് നഗരത്തില്‍ വെച്ച് യൂറോപ്യന്‍ പാര്‌ലമെന്റ് അംഗം ഫില്‍ പ്രണ്ടര്‍ഗാസ്റ്റിന് നേരെ കയ്യേറ്റ ശ്രമം; മുഖത്ത് തുപ്പി

കോര്‍ക്ക് നഗരത്തില്‍ വെച്ച് യൂറോപ്യന്‍ പാര്‌ലമെന്റ് അംഗം ഫില്‍ പ്രണ്ടര്‍ഗാസ്റ്റിന് നേരെ കയ്യേറ്റ ശ്രമം; മുഖത്ത് തുപ്പി

ഡബ്‌ളിന്‍ : അപരിചിതനില്‍ നിന്നും നേരിട്ട അപ്രതീക്ഷിത അനുഭവം മാനസീകമായും ശാരീരികമായും ഞെട്ടിച്ചെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍്‌റംഗം ഫില്‍ പ്രണ്ടര്‍ഗാസ്റ്റ്. ഒരു മരണവീട്ടിലേക്ക് പോകുന്നതിനിടയില്‍ കോര്‍ക്ക് നഗരത്തില്‍ വെച്ച് പ്രണ്ടര്‍ഗാസ്റ്റ് ഒരു അപരിചിതനാല്‍ ആക്രമിക്കപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ലേബറിന്‍െ്‌റ മാലിന്യം എന്ന് ആക്ഷേപിച്ച് ഒരാള്‍ തന്‍െ്‌റ കണ്ണില്ലേക്ക് തുപ്പിയതായി അയര്‍ലന്റ് സൗത്തില്‍ നിന്നുള്ള ഈ ലേബര്‍ എംഇപി പറഞ്ഞു.

വിവരം ഗാര്‍ഡക്ക് റിപ്പോര്‍ട്ട് ചെയ്ത ഇവര്‍ പിന്നീട് ചികിത്സതേടി. കണ്ണില്‍ എതിരാളിയുടെ കഫം വീണ സാഹചരത്തില്‍ തനിക്ക് അസുഖം പിടിപെടുമോ എന്ന് പോലും ഇവര്‍ ഭയക്കുന്നു. സംഭവത്തെ തുര്‍ന്നുള്ള ആശുപത്രി ടെസ്റ്റുകളുടെ വിവരം ആറാഴ്ചയ്ക്ക് ശേഷമേ ലഭിക്കു. ഇത്രയും സ്‌തോഭജനകമായ ഒരു ആക്രമണം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഒരു മരണ വീട്ടിലേക്ക് രാത്രിയില്‍ നഗരത്തിലൂടെ തനിച്ചു നടന്നു വരുമ്പോഴായിരുന്നു ആക്രമണം. ലേബറിന്‍െ്‌റ മാലിന്യമെന്ന് തൊട്ടടുത്ത് വന്നപ്പോള്‍ വിളിക്കുകയും കണ്ണിലേക്ക് കഫം തുപ്പുകയുമായിരുന്നെന്ന് പ്രണ്ടര്‍ ഗാസ്റ്റ് പറഞ്ഞു.

രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും ഒരാള്‍ക്കും ഇത്തരം മനുഷ്യത്വഹീനമായ പ്രവര്‍ത്തനം കാണുകയോ കേള്‍ക്കുകയോ അനുഭവിക്കേണ്ടി വരികയോ ചെയ്തിട്ടില്ല. താന്‍ മാനസീകമായും ശാരീരികമായും ഏറെ തളര്‍ന്ന് പോയെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയക്കാരി എന്നത് മാറ്റി വെയ്ക്കാം. അങ്ങിനെ നോക്കുമ്പോള്‍ ഒരു 54 കാരി തനിച്ച് നഗരത്തില്‍ കൂടി നടന്നു പോകുന്ന സാഹചര്യം എന്ന് ചിന്തിച്ചാല്‍ മതിയല്ലോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പുരുഷനോട് പോലും ഈ രീതിയില്‍ പ്രതികരിക്കരുതെന്നും അവര്‍ പറഞ്ഞു.

രാഷട്രീയത്തില്‍ നിന്നും എല്ലാറ്റില്‍ നിന്നും പുര്‍ണ്ണമായി മാറിയേക്കാമെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. എന്നാല്‍ അതുകൊണ്ട് അയാള്‍ക്ക് വേണ്ടതെല്ലാം കിട്ടുമോയെന്നും അവര്‍ ചോദിച്ചു. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന കാര്യം എന്താണോ അക്കാര്യം ചര്‍ച്ച ചെയ്ത് വേണമോ വേണ്ടയോ എന്ന് തീരുമാനിച്ച് വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്ന രീതിയലുള്ള രാഷ്ട്രീയമാണ് താന്‍ പിന്തുടരുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ ഈ രീതിയിലുള്ള പെരുമാറ്റം ഉണ്ടാകരുതെന്നും അവര്‍ പറഞ്ഞു. ഏപ്രില്‍ 2 ന് വൈകുന്നേരം 4 മണിക്ക് നടന്ന സംഭവത്തില്‍ ആംഗല്‍സീയിലെ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

Scroll To Top