Sunday December 04, 2016
Latest Updates

കോര്‍ക്ക് നഗരത്തില്‍ പട്ടാപകല്‍ പോസ്റ്റ് ഓഫീസ് കൊള്ള

കോര്‍ക്ക് നഗരത്തില്‍ പട്ടാപകല്‍ പോസ്റ്റ് ഓഫീസ് കൊള്ള

കോര്‍ക്ക്: ആയുധ ധാരികളായ രണ്ടുപേര്‍ കോര്‍ക്കിലെ ഹൈ സ്ട്രീറ്റ് പോസ്‌റ്റോഫീസ് കൊള്ളയടിച്ചു. പോസ്‌റ്റോഫീസ് ജീവനക്കാരെ മാരകായുധങ്ങള്‍ കാട്ടി ഭയപ്പെടുത്തിയാണ് പകല്‍ സമയത്ത് കൊള്ള നടന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് പണം കൊള്ളയടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
മോട്ടോര്‍സൈക്കിള്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടു പുരുഷന്‍മാരാണ് കോര്‍ക്ക് സിറ്റിയിലെ ഹൈസ്ട്രീറ്റ് പോസ്‌റ്റോഫീസില്‍ അനധികൃതമായി കയറിയത്. പകല്‍ 9.20തോടെയാണ് ഇവര്‍ ചുറ്റികയും കോടാലിയുമൊക്കെയാണ് ഇവിടെ എത്തിയതെന്നും ദൃക്‌സാക്ഷികള്‍ ഗാര്‍ഡയെ അറിയിച്ചു.
കൊള്ള നടത്തുന്ന സമയത്ത് അക്രമികള്‍ പോസ്‌റ്റോഫീസിന് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പോസ്‌റ്റോഫീസിനടുത്തായി നിര്‍ത്തിയിട്ട അവരുടെ മോട്ടോര്‍സൈക്കിളില്‍ കയറിയാണ് അക്രമികള്‍ രക്ഷപ്പെട്ടത്. പിന്നീട് സിറ്റിയുടെ ബെല്ലികോളിഗ് ഏരിയയില്‍ വച്ച് ഈ ബൈക്ക് കണ്ടെടുത്തിട്ടുണ്ട്.
അംഗ്ലെസി സ്ട്രീറ്റ് ഗാര്‍ഡ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടരുകയാണ്. ദൃക്‌സാക്ഷികളായി മറ്റാരെങ്കിലും ആസമയത്ത് ഹൈസ്ട്രീറ്റ് ഏരിയയിലോ പോസ്റ്റാഫീസിനടുത്തോ ഉണ്ടായിരുന്നെങ്കില്‍ പെട്ടെന്നു തന്നെ വിവരം ഗാര്‍ഡയെ അറിയിക്കണമെന്ന് അറിയിപ്പു പുറപ്പെടുവിച്ചിട്ടു

Scroll To Top