Sunday December 04, 2016
Latest Updates

കോര്‍ക്ക് തീരത്ത് 230,000 സാല്‍മന്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്

കോര്‍ക്ക് തീരത്ത് 230,000 സാല്‍മന്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്

കോര്‍ക്ക്: ഫെബ്രുവരിയില്‍ ഉണ്ടായ അറ്റ്‌ലാന്റ്റിക് കൊടുങ്കാറ്റില്‍ 230,000 ഓളം സാല്‍മന്‍ മത്സ്യങ്ങള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരി 1 നുണ്ടായ കൊടുങ്കാറ്റില്‍ ഫാമുകളുടെ ആവാസവ്യവസ്ഥ ഒന്നടങ്കം തകരാറിലാകുകയും തിരത്തള്ളലില്‍ അനേകം മത്സ്യക്കൂടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതോടെയാണ് ഫാമുകള്‍ക്ക് കനത്ത നഷ്ടം നേരിട്ടത്. കൗണ്ടി കോര്‍ക്കിലെ ഗീയര്‍ഹൈയിലെ മര്‍ഫി ഐറിഷ് സീഫുഡ് ലിമിറ്റഡ് നടത്തിയ സര്‍വേയ്ക്ക് പിന്നാലെ കാര്‍ഷിക, ഭക്ഷ്യ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്‍്‌റില്‍ നിന്നുള്ള മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എഞ്ചിനീയര്‍മാരാണ് കണക്കെടുപ്പ് നടത്തിയിരിക്കുന്നത്.

കാലാവസ്ഥ തീരെ മോശമായിട്ടും ഫെബ്രുവരി 18 വരെ ഒരു തരത്തിലുമുള്ള സൈറ്റ് ഇന്‍സ്‌പെക്ഷനും നടന്നിരുന്നില്ല. തിരക്ക് കൂടിയത് മൂലം കൂട്ടിലുളള സാല്‍മന്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ശ്വാസം മുട്ടി ചത്തുവീണിരിക്കാമെന്നാണ് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. . കാലാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഉടന്‍ തന്നെ പരിശോധനകള്‍ നടത്തുമെന്നും ഈ ഫാമുകളില്‍ ആകെ 250,000 സാല്‍മന്‍ മത്സ്യങ്ങള്‍ ഉണ്ടായിരുന്നതായാണ് കണക്കുകള്‍ എന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി .

കാറ്റിന് ശേഷം നിലവിലുള്ളത് 20,000 മത്സ്യങ്ങള്‍ മാത്രമാണ്. സര്‍വേയില്‍ ചത്തുപോയ മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടില്ലെന്നും സേവ് ബാന്‍ട്രി ബേ ഗ്രൂപ്പ് പറയുന്നു. അത്യന്തം വിനാശകാരിയായ കാറ്റായിരുന്നെന്ന് ഐഎഫ്എ അക്വാ കള്‍ച്ചര്‍ ചീഫ് എക്‌സിക്യുട്ടീവ് റിച്ചി ഫ്‌ളെയിന്‍ പറയുന്നു. മത്സ്യങ്ങള്‍ക്കിടയില്‍ ജനിതകമാറ്റം നടന്നേക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് നാട്ടു മത്സ്യങ്ങളുടെ ദൗര്‍ലഭ്യത്തിന് കാരണമാകുമെന്നും ഒരു കൂട്ടം വ്യക്തമാക്കുന്നു. വ്യവസായത്തെ നിലവിലെ സ്ഥിതിയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും എന്നിരുന്നാലും കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ ആവശ്യമായ കരുതല്‍ നടപടികളൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top