Sunday December 11, 2016
Latest Updates

കോര്‍ക്ക് തീരത്ത്, ഡോള്‍ഫിന്‍ യുവാവിനെ വെള്ളത്തിനടിയിലേയ്ക്ക് വലിച്ചു കൊണ്ടുപോയി 

കോര്‍ക്ക് തീരത്ത്, ഡോള്‍ഫിന്‍ യുവാവിനെ വെള്ളത്തിനടിയിലേയ്ക്ക് വലിച്ചു കൊണ്ടുപോയി 

കോര്‍ക്ക്: കോര്‍ക്കില്‍ ഡോള്‍ഫിനുകള്‍ മനുഷ്യജീവന് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് കോര്‍ക്കിലെ ജലാശയത്തില്‍ നീന്തിയ ഒരാളെ ഡോള്‍ഫിന്‍ വെള്ളത്തിനടിയിലേക്ക് വലിച്ചു കൊണ്ട് പോയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കോര്‍ക്കിലാണ് പ്രധാനമായും ഡോള്‍ഫിന്‍ ഭീഷണിയുള്ളത്. പൊതുജനങ്ങള്‍ ഇവിടെ നീന്തുന്നത്
ഒഴിവാക്കണമെന്ന് ഡോള്‍ഫിന്‍ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. കോര്‍ക്കില്‍ മനുഷ്യര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ ഡോള്‍ഫിന്‍ ഫ്രഞ്ച് തീരത്ത് നിന്നാകാം അയര്‍ലണ്ടില്‍ എത്തിയതെന്നാണ് നിഗമനം.

അയര്‍ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ തീരത്താണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. കോര്‍ക്കില്‍ ജലാശയത്തില്‍ ഏകാകിയായി കഴിയുന്ന ഈ ഡോള്‍ഫിനാന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത്. ഡിംഗലിലെ ഡോള്‍ഫിനുകളെ അപേക്ഷിച്ച് കോര്‍ക്കില്‍ കണ്ടെത്തിയവ കൂടുതല്‍ അപകടകാരിയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് കോര്‍ക്കിലെ ഷെര്‍ക്കിന്‍ ദ്വീപിലാണ് അപകടകാരിയായ ഡോള്‍ഫിന്‍ ഇപ്പോഴുള്ളത്. ആരന്‍ ദ്വീപില്‍ കണ്ടെത്തിയ മറ്റൊരു ഡോള്‍ഫിനും അപകടകാരിയാണെന്ന് അധികൃതര്‍
മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Scroll To Top