Monday December 05, 2016
Latest Updates

കോര്‍ക്ക് എയര്‍ പോര്‍ട്ടില്‍ സിഗരറ്റ് കള്ളകടത്തുകാരെ പിടികൂടി

കോര്‍ക്ക് എയര്‍ പോര്‍ട്ടില്‍ സിഗരറ്റ് കള്ളകടത്തുകാരെ പിടികൂടി

കോര്‍ക്ക്: കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ നാലുപേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കഴിഞ്ഞ ദിവസം രാത്രി കിട്ടിയത് 120,000 സിഗരറ്റുകള്‍. പോളണ്ടില്‍ നിന്നും വന്ന ആളുകളെയാണ് പിടികൂടിയത്.

നാലുപേരുടെയും പക്കല്‍ നിന്നും കണ്ടെടുത്ത നാലു പെട്ടികളിലും നിയമവിരുദ്ധമായി കടത്തിയ സിഗരറ്റുകള്‍ ആയിരുന്നു. കസ്റ്റംസ് ഓഫീസര്‍മാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സിഗരറ്റ് കടത്ത് കണ്ടെത്താനായത്.

മള്‍ബറോ ബ്രാന്‍ഡിലുള്ള സിഗരറ്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 12 പെട്ടികളിലായി അടുക്കി വച്ച സിഗരറ്റുകള്‍ റവന്യൂ വകുപ്പിന്റെ കസ്റ്റംസ് സര്‍വ്വീസിന്റെ അന്വേഷണത്തിലാണ് കണ്ടുപിടിച്ചത്.
120,000ത്തോളം സിഗരറ്റുകളുടെ വിലയായി കണക്കാക്കിയിരിക്കുന്നത് 56,886 യൂറോയാണ്. ഇത്തരത്തില്‍ കടത്തുമ്പോള്‍ എക്‌സ്‌ചെക്കര്‍ക്കുണ്ടാവുന്ന നഷ്ടം 43,7070 യൂറോയോളമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇരുപതു വയസ്സുള്ള രണ്ട് പോളിഷ് പൗരന്‍മാരെയാണ് ഓഫീസര്‍മാര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോര്‍ക്ക് ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കി.
ഇത്തരത്തില്‍ നിയമവിരുദ്ധമായി സിഗരറ്റ് കള്ളക്കടത്തു നടത്തുന്നതായി ബിസിനസ് സ്ഥാപനങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ അറിവ് ലഭിക്കുകയാണെങ്കില്‍ 1800 295 295 എന്ന നമ്പറിലേക്ക് വിളിച്ച് റവന്യൂ വകുപ്പിന് വിവരങ്ങള്‍ കൈമാറണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു

Scroll To Top