Saturday December 10, 2016
Latest Updates

കോര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റ് പാട്രിക്ക് പരേഡിലെ മികച്ച ഓവറോള്‍ ടീം :അഭിമാനാര്‍ഹമായ വിജയം

കോര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റ് പാട്രിക്ക് പരേഡിലെ മികച്ച ഓവറോള്‍ ടീം :അഭിമാനാര്‍ഹമായ വിജയം

കോര്‍ക്ക് : മലയാള പെരുമയും,മതസൗഹാര്‍ദത്തിന്റെ തനിമയും കോര്‍ത്തിണക്കി കോര്‍ക്കിലെ സെന്റ് പാട്രിക്ക് ദിന പരേഡില്‍ ഒരൊറ്റ മനസോടെ പങ്കെടുത്ത കോര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റിയ്ക്ക് അഭിമാനകരമായ നേട്ടം.കോര്‍ക്കിലെ സെന്റ് പാട്രിക്ക് ദിന പരേഡില്‍ ഏറ്റവും മികച്ച ഓവറോള്‍ പ്രകടനം കാഴ്ച്ചവെച്ച ഗ്രൂപ്പ് എന്ന ബഹുമതിയ്ക്കാണ് കോര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി അര്‍ഹരായത്.

താളമേളങ്ങളും ചമയങ്ങളും ,ഭാരതത്തിന്റെ അഭിമാനകരമായ കാഴ്ച്ചകളും ഒന്നിച്ച് സമന്വയപ്പിച്ച് നീങ്ങിയ ഇന്ത്യന്‍ സമൂഹം ,അയര്‍ലണ്ടിലെ രണ്ടാമത്തെ പ്രമുഖ നഗരത്തില്‍ ,സെന്റ് പാട്രിക്ക് പരേഡ് കാണാന്‍ അണിനിരന്ന ആയിരക്കണക്കിന് വരുന്ന ജനസമൂഹത്തിന് ആഹ്ലാദ നിറവു നല്‍കി.

ത്രിവര്‍ണ്ണ പതാകയുടെ തൊട്ടുപിന്നാലെ സാരിയണിഞ്ഞ മലയാളിമങ്കമാര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ബാനറുമായി നടന്നു നീങ്ങി. ഭാരതത്തിന്റെ മഹിമ വാനോളമുയര്‍ത്തിയ മഹാത്മാഗാന്ധിയുടെയും,മദര്‍ തെരേസയുടെയും ,സ്വാമി വിവേകാനന്ദന്റെയും ,അല്‍ഫോന്‍സാമ്മയുടെയും വേഷവിധാനങ്ങളണിഞ്ഞവര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. തൊട്ട് പിന്നാലെ ലോകോത്തരമായ കഥകളിയുടെ ദൃശ്യരൂപം.കളരിപയറ്റിന്റെ മാസ്മരിക ചുവടുകളുമായി കളരിസംഘം നീങ്ങിയത് ഇന്ത്യന്‍ സംഘത്തിന്റെ അഭിമാനമായി.

ഇന്ത്യന്‍ താളമേളങ്ങളും നര്‍ത്തകരും മേളയില്‍ അണിയണിയായി നീങ്ങിയപ്പോള്‍ ആസ്വാദകവൃന്ദം ആര്‍പ്പുവിളിയോടെ കരഘോഷം മുഴക്കി അവരെ പ്രോത്സാഹിപ്പിച്ചു.

ആര്‍പ്പുവിളിയുടെ താലത്തോടു കൂടിയ 10 മീറ്റര്‍ നീളമുള്ള വള്ളവും, ശാസ്ത്രലോകത്തിന്റെ നേട്ടമായ ചന്ദ്രായനും കാണികള്‍ക്ക് കണ്ണിന് കുളിര്‍മയായി. കുട്ടികളും മുതിര്‍ന്നവരും അണിഞ്ഞ ഭാരതീയ സംസ്‌കാരം വിളിച്ചോതുന്ന വിവിധതരം വേഷ വിധാനങ്ങള്‍ക്കൊപ്പം ബാങ്കറ ഡാന്‍സ്, ക്രിക്കറ്റ് ടീം, മൂവിംഗ് ഡാന്‍സ് എന്നിവ കാണികളുടെ കയ്യടി നേടി.

കഴിഞ്ഞവര്‍ഷങ്ങളിലും പരേഡില്‍ പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു ബഹുമതിയ്ക്ക് അര്‍ഹമാകുന്നത്.കോര്‍ക്കിലെ എല്ലാ ഇന്ത്യന്‍ സംഘടനകളും ഒന്നിച്ച് അണിചേര്‍ന്നതായിരുന്നു ഇത്തവണത്തെ പരേഡ് എന്ന പ്രത്യേകതയുമുണ്ട്. ആ ഒരുമയുടെ ഫലം രാജ്യവ്യാപകാമായി ശ്രദ്ധിക്കപ്പെടുന്ന നേട്ടമായി മാറ്റിയതിന്റെ സന്തോഷത്തിലാണ് കോര്‍ക്കിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി.

ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായ ഈ വിജയത്തിനായി പ്രയത്‌നിച്ച കോര്‍ക്കിലെ എല്ലാ ഇന്ത്യക്കാരോടും സംഘാടകര്‍ നന്ദിയറിയിച്ചു.

crk 1crk 2crk 6crk 7crk 5

crk 4

 

Scroll To Top