Friday December 09, 2016
Latest Updates

കോര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെസ്റ്റ് ഓവര്‍ ഓള്‍ എന്ട്രി പുരസ്‌കാരം ഏറ്റുവാങ്ങി: നാളെ ചിയര്‍ അപ്പ് പാര്‍ട്ടി

കോര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെസ്റ്റ് ഓവര്‍ ഓള്‍ എന്ട്രി പുരസ്‌കാരം ഏറ്റുവാങ്ങി: നാളെ ചിയര്‍ അപ്പ് പാര്‍ട്ടി

കോര്‍ക്ക്:ആഹ്ലാദവും അഭിമാനവും തുടികൊട്ടി നിന്ന അന്തരീക്ഷത്തില്‍ , കൗണ്ടി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 17 നു നടന്ന സെന്റ് പാട്രിക്‌സ് ദിനാചരണത്തിന്റെ ഭാഗമായ പരേഡില്‍ 2014 ലെ ബെസ്റ്റ് ഓവര്‍ ഓള്‍ ടീമായി തിരഞ്ഞെടുക്കപ്പെട്ട കോര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി സിറ്റി കൌണ്‍സില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ മേയറുടെ കൈയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

കോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഭംഗിയും വൈവിധ്യവും വര്‍ണ്ണാഭവുമായ ഘോഷയാത്ര നടന്നതെന്ന് മേയര്‍ അനുമോദന ചടങ്ങില്‍ പറഞ്ഞു.പരേഡിനെ പ്രൌഡ ഗംഭീരമാക്കിയ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ മേയര്‍ അഭിനന്ദിച്ചു

ഇന്ത്യയുടെ പ്രൗഡിയും പാരമ്പര്യവും മതസൗഹാര്‍ദത്തിന്റെ തനിമയും കോര്‍ത്തിണക്കിയ പരേഡ് വ്യത്യസ്തവും മനോഹരവുമായിരുന്നു.രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുന്ന വിധം അഭിമാനകരമായ നേട്ടത്തിലേക്ക് കോര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ ഉയര്‍ത്താന്‍ പിന്തുണയും സഹകരണവും നല്‍കിയ എല്ലാവര്‍ക്കും അവാര്‍ഡുദാന ചടങ്ങ് അവിസ്മരണീയമായിരുന്നു.

അവാര്‍ഡിന്റെ മധുരം പങ്കുവയ്ക്കാന്‍ നാളെ(ഞായര്‍ ) വൈകിട്ട് ഏഴിനു കോര്‍ക്ക് സിറ്റിയിലെ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ചിയര്‍ അപ്പ് പാര്‍ട്ടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.IMG_1343

 

വാര്‍ത്ത :സിറിയക് പി ജോസ്

Scroll To Top