Saturday December 03, 2016
Latest Updates

കോര്‍ക്കില്‍ സംയുക്ത ഓണാഘോഷം സെപ്റ്റബര്‍ ആറിന്

കോര്‍ക്കില്‍ സംയുക്ത ഓണാഘോഷം സെപ്റ്റബര്‍ ആറിന്

കോര്‍ക്ക്: കോര്‍ക്കില്‍ മലയാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ആറ് ശനിയാഴ്ച രാവിലെ 8 മണിക്ക് അത്തപൂക്കള മത്സരത്തോടു കൂടി ആരംഭിക്കും. പൂക്കളം ഒരുക്കുന്നതിന് രജിസ്ട്രഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഫ്രഷ് പൂക്കള്‍ കൊണ്ട് 5 ഫീറ്റ് വലിപ്പത്തില്‍ രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കണം.

കൃത്യം 9 മണിക്ക് കുട്ടികളുടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പുഞ്ചിരി മത്സരം, മിഠായി പെറുക്കല്‍ മത്സരം, 5 മുതല്‍ 10 വയസ്സു വരെയുള്ള കുട്ടികളുടെ കസേര കളി മത്സരം, 10 മുതല്‍ 16 വയസു വരെയുള്ള പെണ് കുട്ടികളുടെ കസേര കളി മത്സരം, 10 മുതല്‍ 16 വയസ്സുവരെയുള്ള ആണ്‍ കുട്ടികളുടെ വാലുപറി മത്സരം, മുതിന്ന വനിതകളുടെ കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, കപ്പിള്‍സ് ബലൂണ്‍ ലിഫ്റ്റിങ്ങ് മത്സരം, 

തുടര്‍ന്ന് 10 മണിക്ക് വടംവലി മത്സരം ആരംഭിക്കും 5 പേര് മാത്രം ഉള്ള ഒരു ടീമിന് 25 യൂറോ റെജിസ്‌റ്റ്രെഷന്‍ ഫീസ് ഉണ്ടായിരിക്കും. ടീം അംഗംങ്ങള്‍ 9 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഉച്ചക്കുള്ള ഓണ സദ്യക്ക് ശേഷം വിവിധ കലാപരിപാടികള്‍ ആരംഭിക്കും. 

പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആരംഭിക്കുന്നവര്‍ സെപ്റ്റംബര്‍ 2 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക്: 

ലിജോ : 0876485031 
ഹരി : 086 077 0470 

Scroll To Top