Tuesday December 06, 2016
Latest Updates

കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈസ്റ്റര്‍വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 26ന്.

കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈസ്റ്റര്‍വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 26ന്.

കോര്‍ക്ക്:സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉത്സവമായ ഈസ്റ്ററും, സമൃദ്ധിയുടെ ആഘോഷമായ വിഷുവും വേള്‍ഡ് മലയാളി കൌണ്‍സിലിനെ ആഭിമുഖ്യത്തില്‍ കോര്‍ക്കില്‍ സംയുക്തമായി ആഘോഷിക്കുന്നു.

ജാതിമത ഭേദമന്യേ സകല കേരളീയരും ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ഈ അവസരത്തില്‍ കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും വിപുലമായ രീതിയില്‍ ആഘോഷങ്ങളുടെയും കലാപരിപാടികളുടെയും രസകാഴ്ച്ചകളുടെ മാലപ്പടക്കങ്ങള്‍ ഒരുക്കി തുടങ്ങിയിട്ടുണ്ട്..

ഏപ്രില്‍ 26 ശനിയാഴ്ച വൈകുന്നേരം5 മണിക്ക് ടോഗര്‍ സെന്റ് ഫിന്‍ബാര്‍ ഹര്‍ലിങ്ങ്ക്ലബ്ഹാളില്‍ തിരികൊളുത്തുന്ന ആഘോഷ കാഴ്ചകളിലേക്ക് കോര്‍ക്കിലെ സഹൃദയരായ എല്ലാ നല്ല ആളുകളെയുംസഹര്‍ഷംസ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

സിനിമാറ്റിക്ഡാന്‍സും, ക്ലാസ്സിക്ഡാന്‍സും, ഫൂഷന്‍ ഡാന്‍സും പ്രൊഫഷണല്‍ നാടകവും, ഗാനമേളയും ഒത്തുചേരുന്ന ഈ കലാസന്ധ്യയില്‍ പങ്കുചേരുവാനും ആസ്വദിക്കുവാനും ആഗ്രഹിക്കുന്നവര്‍ കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളെ ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു, മുന്‍ കൂട്ടി സീറ്റ് ബുക്ക് ചെയ്ത് ഉറപ്പാക്കാന്‍ വിളിക്കുക,
ജോസഫ്: 0863620000

ഷാജു.പി.കെ: 0894885109
ജെയ്‌സണ്‍: 0870642676

ലിജൊ: 0876485031

ബിജു മാത്യു: 0872953260

ജിനൊ: 0876533749

റോബിന്‍ ജോണ്‍:0894589709

 

 

വാര്‍ത്ത:ലിജൊ ജോസഫ്

Scroll To Top