Wednesday December 07, 2016
Latest Updates

കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികവും ,കേരള പിറവി ആഘോഷവും ശിശുദിനാഘോഷവും 1 ,2 തിയതികളില്‍

കോര്‍ക്കില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികവും ,കേരള പിറവി ആഘോഷവും ശിശുദിനാഘോഷവും 1 ,2 തിയതികളില്‍

കോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റ്, അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ‘കേരളപ്പിറവി, വാര്‍ഷിക ദിനം എന്നിവ സംയുക്തമായി നടത്തപ്പെടും . നവംബര്‍ ഒന്നിന് വാര്‍ഷിക ദിനവും കേരളപ്പറവിയും വില്‍ട്ടണ്‍ ജിഎഎ ഹാളില്‍ വെച്ച് നടത്തപ്പെടും. ശിശുദിനാഘോഷങ്ങള്‍ 2013 നവംബര്‍ രണ്ടിന് വില്‍ട്ടണ്‍ ലൈബ്രറി ഹാളില്‍ വെച്ചും നടക്കും.

കേരളപ്പിറവി, വാര്‍ഷിക ദിനാഘോഷങ്ങളിലേയ്ക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

childrencedayനവംബര്‍ രണ്ടിന് രാവിലെ 10.30ന് കുട്ടികളുടെ മത്സരങ്ങള്‍ ആരംഭിക്കും.സബ് ജൂനിയര്‍(അഞ്ച് വയസിന് താഴെ) , ജൂനിയര്‍ (610 വയസ് വരെ), സീനിയര്‍( 1114) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങാളായാണ് മത്സരം. ചിത്ര രചന, കളറിംഗ്, എന്നിവയാണ് സംഘടിപ്പിക്കുന്നത്. മത്സര വിജയികള്‍ക്ക് സമ്മാനം ഡബ്ലിയുഎംസി കോര്‍ക്ക് ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷങ്ങളില്‍വച്ച് സമ്മാനിക്കുന്നതാണ്.

മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ അഞ്ചിനു ആരംഭിച്ച് ഒക്ടോബര്‍ 25 ന് അവസാനിക്കും. മത്സരാര്‍ത്ഥികള്‍ കളറിംഗിന് ആവശ്യമായ ക്രയോണ്‍ പെന്‍സില്‍, പെയിന്റ് തുടങ്ങിയവ കൊണ്ടുവരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസഫ് ജോസഫ് : 0863620000
ജിനോ ജോസഫ് : 0876533749
ജെയ്‌സണ്‍ ജോസഫ് : 0870642676

Scroll To Top