Wednesday December 07, 2016
Latest Updates

കോര്‍ക്കില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

കോര്‍ക്കില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

കോര്‍ക്ക്: കോര്‍ക്കിലെ ചിലപ്രദേശങ്ങള്‍ വെള്ളപ്പൊക്കക്കെടുതിയിലായി.ഇന്നലെ രാവിലെ മഴ ശക്തമായതോടെയാണ് കോര്‍ക്ക് വെള്ളത്തിനടിയിലായത്. ലീ നദി ചില ഇടങ്ങളില്‍ കരകവിഞ്ഞു ഒഴുകി. പെന്റോസ് ക്വെ, എഞ്ചല്‍സ് സ്ട്രീറ്റ്, ഡഗ്ലസ് സ്ട്രീറ്റ്, ടര്‍ണര്‍ ക്രോസ്, കരെ റോഡ് എന്നിവടങ്ങളില്‍ വെള്ളപ്പൊക്കം ബാധിച്ചു. മഴ ഇന്നും തുടര്‍ന്നാല്‍ മൈക്കല്‍ കോളിന്‍സ് ബ്രിഡ്ജിനും ബ്രിയാന്‍ ബോറു ബ്രിഡ്ജിനും ഇടയ്ക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒരിടത്തും റോഡ് ബ്ലോക്ക് ചെയ്തിട്ടില്ല.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഫിറ്റ്‌സ്‌ജെറാള്‍ഡ് പാര്‍ക്കിലെ ലയ ഹെല്‍ത്ത് കെയര്‍ സെന്റര്‍ അടച്ചു. യാത്രാ തടസം നേരിടുന്ന മേഖലകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ അടക്കം വെള്ളത്തിനടിയിലായി. 

Scroll To Top