Tuesday December 06, 2016
Latest Updates

കോര്‍ക്കില്‍ വീണ്ടും സൈ്വന്‍ ഫ്‌ലൂ ബാധ കണ്ടെത്തി

കോര്‍ക്കില്‍ വീണ്ടും സൈ്വന്‍ ഫ്‌ലൂ ബാധ കണ്ടെത്തി

കോര്‍ക്ക് :കോര്‍ക്കിലെ രണ്ടാമത്തെ ആശുപത്രിയില്‍ കൂടി സൈ്വന്‍ ഫ്‌ലൂ ബാധ കണ്ടെത്തി. മേഴ്‌സി ആശുപത്രിയിലാണ് ഇപ്പോള്‍ ഒരു രോഗിക്ക് സൈ്വന്‍ ഫ്‌ലൂ ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഫ്‌ലൂ ബാധ കോര്‍ക്കിലെ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ സ്ഥിരീകരിച്ചിട്ട് ഒരാഴ്ച്ച കഴിയുന്നതിനു മുന്‍പ് തന്നെ വൈറസ് ബാധ വ്യാപിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്. ഏതായാലും വൈറസ് ബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

കൂടാതെ ഇപ്പോള്‍ കോര്‍ക്കിലെ ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Scroll To Top