Saturday December 10, 2016
Latest Updates

കോര്‍ക്കില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

കോര്‍ക്കില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

കോര്‍ക്ക്:  കോര്‍ക്കിലെ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍. 2014 ജൂണ്‍ 28,29 (ശനി, ഞായര്‍)തീയതികളിലാണ് പെരുനാള്‍. തിരുക്കര്‍മങ്ങള്‍ക്ക് റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് കാര്‍മികത്വം വഹിക്കും.

ശനിയാഴ്ച വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന തിരുനാള്‍ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന റാസയോടെ സമാപിക്കും.തുടര്‍ന്ന് 3.30 നു ലേലവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാള്‍ ശുശ്രൂഷകള്‍ സെന്റ് വിന്‍സെന്റ് പള്ളിയിലും സ്‌നേഹവിരുന്ന് പള്ളി ഹാളിലുമാണ്നടക്കുന്നത്.

കോര്‍ക്കിലെ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ബിജു എം പാറക്കാട്ട് അറിയിച്ചു.

വിലാസം :
സെന്റ് വിന്‍സെന്റ് ചര്‍ച്ച്
സണ്‍ഡേയ്‌സ് വെല്‍ റോഡ്, കോര്‍ക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക്

0871815147, 0876334522, 0871466545

Scroll To Top