Sunday December 04, 2016
Latest Updates

കോര്‍ക്കില്‍ വിശുദ്ധ ഔസേപ്പ് പിതാവിന്റെ ഓര്‍മ്മതിരുനാള്‍ ആചരിച്ചു

കോര്‍ക്കില്‍ വിശുദ്ധ ഔസേപ്പ് പിതാവിന്റെ ഓര്‍മ്മതിരുനാള്‍ ആചരിച്ചു

കോര്‍ക്ക് : കോര്‍ക്ക് സീറോ മലബാര്‍ കമ്മ്യൂണിറ്റി വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആചരിച്ചു. തിരുനാളിനോടനുബന്ധിച്ച് മാര്‍ച്ച് 19 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് വില്‍ട്ടന്‍ സെ.ജോസഫ് ദേവാലയത്തില്‍ ചാപ്ലിന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവിലിന്റെ കാര്‍മ്മികത്വത്തില്‍വി.കുര്‍ബാന നടത്തപ്പെട്ടു.

വി.യൗസേപ്പിതാവിനെപ്പോലെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാനും കത്തോലിക്കാ വിശ്വാസമനുസരിച്ച് കുട്ടികളേയും കുടുംബത്തേയും സംരക്ഷിക്കുവാനുള്ള പിതാക്കന്‍മാരുടെ കടമകളെക്കുറിച്ച് ചാപ്ലിന്‍ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.

ജോസഫ് നാമധാരികള്‍ക്ക് ചുവന്ന റോസാ പുഷ്പം നല്‍കി ആദരിച്ചു .

വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു.

ജേക്കബ്ബ് പോള്‍

Scroll To Top