Friday December 09, 2016
Latest Updates

കോര്‍ക്കില്‍ മസാജ് വ്യാപാരം കൊഴുക്കുന്നു:ഏഷ്യക്കാര്‍ക്കെതിരെ ആരോപണം

കോര്‍ക്കില്‍ മസാജ് വ്യാപാരം കൊഴുക്കുന്നു:ഏഷ്യക്കാര്‍ക്കെതിരെ ആരോപണം

കോര്‍ക്ക്: കോര്‍ക്കില്‍ ബോഡി മസ്സാജിംഗ് സെന്ററുകള്‍ വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്. പാര്‍ലറുകളില്‍ ഉപഭോക്താക്കളായി എത്തുന്നവരുടെ മുന്നിലേക്ക് ഇനി ബോഡി മസ്സാജിംഗ് എന്ന ഓപ്ഷനും കൂടി ഉണ്ടായിരിക്കും. ‘നാച്ച്യുറിസ്റ്റ്’ ഓയില്‍ മസ്സാജാണ് പാര്‍ലറുകളില്‍ ചെയ്തു കൊടുക്കുന്നത്.
പലയിടങ്ങളിലും ഓയില്‍ മസ്സാജിംഗിന് മണിക്കൂറുകള്‍ വച്ചാണ് ചാര്‍ജുകള്‍ ഈടാക്കുന്നത്. അരമണിക്കൂര്‍ മസ്സാജ് ചെയ്യുന്നതിന് 35 യൂറോ ഈടാക്കുമ്പോള്‍ ഒരു മണിക്കൂറിന് ഇത് 50 യൂറോ ആണ്. മസ്സാജിംഗ് സമയത്ത് മസാജറുടെ മുന്നില്‍ ഒരു ടൗവ്വല്‍ മാത്രം ധരിച്ചോ അല്ലെങ്കില്‍ വിവസ്ത്രരായോ കിടക്കേണ്ടിവരുമെന്ന് മാത്രം.
സിറ്റി സെന്ററിലേക്ക് കടക്കുന്നതിന് മുന്‍പുള്ള ബാരക് സ്ട്രീറ്റിലാണ് ഈ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അഭ്യൂഹം. ഓണ്‍ലൈന്‍ വഴി പരസ്യങ്ങളും അറിയിപ്പുകളും മുറയ്ക്ക് വരികയും ചെയ്യുന്നുണ്ട്. ഫോണ്‍ വഴി അന്വേഷണങ്ങള്‍ നടത്തരുതെന്നും ഇതൊരു നോണ്‍സെക്ഷ്വല്‍ സര്‍വ്വീസ് ആണെന്നും പരസ്യങ്ങളില്‍ പ്രത്യേകം എടുത്തു കാണിക്കുന്നുമുണ്ട്. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഐടിഇസിയുടെ സര്‍ട്ടിഫിക്കറ്റും ഇവര്‍ പറഞ്ഞിരിക്കുന്നുണ്ട്.
സൗത്ത് ടെറേസിലുള്ള മറ്റൊരു പാര്‍ലറിലെ റിസപ്ഷനിസ്റ്റ് വിവരിച്ചത്, ‘ബോഡി ടു ബോഡി’ എന്നാല്‍ മസ്സാജ് ചെയ്യുന്ന ആള്‍ സ്വന്തം ശരീരം ഉപയോഗിച്ചുതന്നെ മസ്സാജ് ചെയ്യുന്ന രീതിയാണെന്നാണ്. ഇത്തരത്തിലുള്ള മസ്സാജിന് 70 യൂറോയാണ് അരമണിക്കൂര്‍ നേരത്തേക്കുള്ള ചാര്‍ജ്.
ഇത്തരത്തിലുള്ള മസ്സാജിംഗ് പാര്‍ലര്‍ വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന തായ്‌വാന്‍ ,ചൈന തുടങ്ങിയ ഏഷ്യന്‍ സ്ത്രീകള്‍ ലൈംഗിക വ്യാപാരങ്ങള്‍ മറയായി ഉപയോഗിക്കുന്നതായാണ് ആരോപണം വന്നിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള മസ്സാജുകള്‍ പ്രതീക്ഷിച്ച് ‘നാച്ച്യുറിസ്റ്റ്’ മസ്സാജിന് പോകുന്നവര്‍ മസ്സാജ് ചെയ്തു തിരിച്ചിറങ്ങി വരുന്നവരുടെ ദേഷ്യപെട്ട മുഖഭാവം കണ്ട് അത്ഭുതപ്പെടാറുണ്ടത്രെ .അത്ര കേമമായിരിക്കും മസാജിംഗ് !

Scroll To Top