Wednesday December 07, 2016
Latest Updates

കോര്‍ക്കില്‍ നിന്നും ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറിയവരുടെ സംഗമം മെയ് 17 ന്

കോര്‍ക്കില്‍ നിന്നും ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറിയവരുടെ സംഗമം മെയ് 17 ന്

വാള്‍സെന്റ് :അയര്‍ലണ്ടിലെ കോര്‍ക്കില്‍ നിന്നും ഓസ്‌ട്രേലിയയുടെ വിവിധയിടങ്ങളിലേയ്ക്ക് കുടിയേറിയ മലയാളികളുടെ രണ്ടാമത് സംഗമം മേയ് 17 ശനിയാഴ്ച രാവിലെ 10 മുതല്‍ വാള്‍സെന്റിലെ സെ.പാട്രിക് ദേവാലയ ഹാളില്‍ നടത്തപ്പെടും. കോര്‍ക്കില്‍ നിന്നും കുടിയേറിയ മലയാളികള്‍ക്ക് തങ്ങളുടെ സൗഹൃദങ്ങള്‍ പുതുക്കുവാനും അയര്‍ലണ്ടിലെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനുമുള്ള വേദിയായി രണ്ടാമത് കോര്‍ക്ക് സംഗമം മാറും.

പുതിയതായി ഓസ്‌ട്രേലിയന്‍ മണ്ണിലേയ്ക്ക് പ്രവാസം ജീവിതം പറിച്ച് മാറ്റിയ കോര്‍ക്ക് മലയാളികള്‍ക്ക് സംഗമത്തില്‍ സ്വീകരണമേകും. ദൂര സ്ഥലങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് താമസ സൗകര്യം മുന്‍കൂട്ടി അറിയിച്ചാല്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്നി (0451011317)
ബാബു (0450093906)
ബോബി (0420542375)
തങ്കച്ചന്‍ (0411810775)
സജി (0470118436)

VENUE:
St. Ptarick Church Hall
11 Macquarie tSreet
Wallsend
NSW 2287

Scroll To Top