Wednesday December 07, 2016
Latest Updates

കോര്‍ക്കില്‍ ത്രിദിന വാര്‍ഷിക ധ്യാനം ഓശാന ഞായറാഴ്ച്ച (ഏപ്രില്‍ 13)ആരംഭിക്കും

കോര്‍ക്കില്‍ ത്രിദിന വാര്‍ഷിക ധ്യാനം ഓശാന ഞായറാഴ്ച്ച (ഏപ്രില്‍ 13)ആരംഭിക്കും

കോര്‍ക്ക് :കോര്‍ക്ക് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും പീഡാനുഭവ വാരത്തോടനുബന്ധിച്ച് നടത്തിവരുന്ന വാര്‍ഷിക ധ്യാനം ഈ വര്‍ഷം ഏപ്രില്‍ 13,14,15 തിയതികളില്‍ ക്ലോഹീനിലെ ചര്‍ച്ച് ഓഫ് ദി മോസ്റ്റ് പ്രഷ്യസ് ബ്ലഡില്‍ വെച്ചു നടത്തപ്പെടുന്നു.

ഓശാന ഞായറാഴ്ച്ച (ഏപ്രില്‍ 13)ഉച്ചകഴിഞ്ഞ് 2 മുതല്‍ 8 മണി വരെയും,തിങ്കള്‍ ,ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 6 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

റവ.ഡോ .സോണി തെക്കുംമുറി നയിക്കുന്ന ഈ ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ഹൃദയ നവീകരണം പ്രാപിച്ച് നൂതനസൃഷ്ട്ടിയായി കുടുംബത്തിലും സമൂഹത്തിലും പ്രഭ ചൊരിയുന്ന വ്യക്തികളായി മാറുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി കോര്‍ക്ക് സീറോമലബാര്‍ സഭാകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ ഫ്രാന്‍സിസ് നീലങ്കാവില്‍ :0877084751

ടോണി എം ജോസ്: 0899625440

സജോഷ് ജോയി: 0877835397

മനോജ് വര്‍ഗീസ്:0876214616

വാര്‍ത്ത :ജേക്കബ് പോള്‍ (പി .ആര്‍ .ഒ ,കോര്‍ക്ക് സീറോ മലബാര്‍ സഭ )

ireland leaflet malayalam

Scroll To Top