Monday December 05, 2016
Latest Updates

കോര്‍ക്കില്‍ ജെല്ലി ഫിഷ് ഭീഷണി ഭയന്ന് ജനങ്ങള്‍

കോര്‍ക്കില്‍ ജെല്ലി ഫിഷ് ഭീഷണി ഭയന്ന് ജനങ്ങള്‍

കോര്‍ക്ക് : കോര്‍ക്കില്‍ ജെല്ലി ഫിഷ് ഭീഷണി ഭയന്ന് ജനങ്ങള്‍. ഡബ്ലിന്‍ ബേയില്‍ വിഷാംശമുള്ള ജെല്ലി ഫിഷിനെ കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്. ജെല്ലി ഫിഷിന്റെ കുത്തേറ്റ് കോര്‍ക്കില്‍ ഒരു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്‍ക്ക് കൌണ്ടിയിലെ ബെയര്‍ലി കോവ് ബീച്ചില്‍ വച്ചാണ് യുവതിക്ക് കുത്തേറ്റത്. ജെല്ലി ഫിഷിന്റെ കുത്തേറ്റിരിക്കാന്‍ തന്നെയാണ് കൂടുതല്‍ സാധ്യതയെന്ന് വാട്ടര്‍ സേഫ്റ്റി സിഇഓ ജോണ്‍ ലീച്ച് പറഞ്ഞു.

നാല് വര്‍ഷം മുമ്പും ജെല്ലി ഫിഷിന്റെ കുത്തേറ്റ് ചിലര്‍ ചികിത്സതേടിയിരുന്നു. അയര്‍ലണ്ടിലെ കാലാവസ്ഥ വ്യതിയാനത്തെതുടര്‍ന്ന് വരും ദിവസങ്ങളില്‍ ഐറിഷ് ബീച്ച്കളില്‍ കൂടുതല്‍ ജെല്ലി ഫിഷുകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലീച്ച് മുന്നറിയിപ്പ് നല്‍കി. അയര്‍ലണ്ടിലെ ജലോപരിതലത്തിലെ കൂടിയ താപനിലയും. പടിഞ്ഞാറന്‍ കാറ്റുമാണ് പ്രധാനമായും ജെല്ലി ഫിഷ് ഐറിഷ്
തീരത്ത് കൂടാന്‍ കാരണം. ജെല്ലി ഫിഷ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബീച്ചുകളില്‍ കുളിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ജെല്ലി ഫിഷ് കൂടുതലായി കണ്ടുവരുന്ന ബീച്ചുകളെക്കുറിച്ചും കുത്തേറ്റാല്‍ ചെയ്യേണ്ട പ്രാഥമിക ചികിത്സകളെക്കുറിച്ചും ഐഡബ്ല്യൂഎസ് ഡോട്ട് ഐഇ എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

Scroll To Top