Saturday December 10, 2016
Latest Updates

കോര്‍ക്കില്‍ ചിലന്തിയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു

കോര്‍ക്കില്‍ ചിലന്തിയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു

ഡബ്ലിന്‍: കോര്‍ക്കില്‍ ചിലന്തിയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. ജോണ്‍ ഫ്രാന്‍സിസ് കെന്നഡി എന്നയാളാണ് മരിച്ചത്. ചിലന്തിയുടെ കടിയേറ്റാണ് ജോണ്‍ മരിച്ചതെന്ന് ഇയാളുടെ ഭാര്യ ജെനി പറഞ്ഞു. ആന്തരിക രക്തസ്രാവം മൂലമാണ് ഇയാള്‍ മരിച്ചത്. കഴിഞ്ഞ മാസമാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു സിനിമ കണ്ടു കൊണ്ടിരിക്കെ ജോണിന് ചിലന്തിയുടെ കടിയേറ്റിരുന്നതായും ഇതേതുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായി ജോണ്‍ മരിച്ചതെന്നുമാണ് ഭാര്യയുടെ വാദം. ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ജോണിന്റെ ആരോഗ്യനില വഷളാകാന്‍ തുടങ്ങിയതായി ഭാര്യ പറയുന്നു. 

കടിയേറ്റ ശേഷം ഇയാളുടെ വയര്‍ നീരുവന്നു വീര്‍ത്തു. കരളിന്റെയും പാന്‍ക്രിയാസിന്റെയും പ്രവര്‍ത്തനം തകരാരിലായതിനെ തുടര്‍ന്നാണ് ഇയാളുടെ വയറു വീര്‍ത്തതെന്നാണ് ഭാര്യയുടെ വാദം. മരണത്തിന് മുമ്പ് ഇയാളുടെ വൃക്ഷണങ്ങള്‍ നീര് വന്നു വീര്‍ത്തിരുന്നതായും ഭാര്യ പറഞ്ഞു. മരണപ്പെട്ട ആളിന്റെ ഭാര്യ നല്‍കുന്ന വിവരണം അനുസരിച്ച് ഓസ്‌ട്രേലിയയില്‍ കണ്ടുവരുന്ന റെഡ് ബാക്ക് ഇനത്തില്‍പ്പെട്ട പെണ്‍ചിലന്തിയാണ് ഇയാളെ ജോണിനെ കടിച്ചതെന്നാണ് നിഗമനം. റെഡ് ബാക്ക് വിഭാഗത്തില്‍പ്പെടുന്ന ചിലന്തികളെ യുകെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇവ അയര്‍ലണ്ടില്‍ ഇല്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. 

എന്നാല്‍ ജോണിന്റെ മരണത്തിലേക്ക് നയിച്ചത് റെഡ് ബാക്ക് ചിലന്തികള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ ഇവയുടെ സാന്നിധ്യം അയര്‍ലണ്ടിലും ഉറപ്പിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. ജൂലൈ 18 നാണ് ജോണ്‍ മരിച്ചത്. തലേന്ന് വൈകിട്ട് തന്നെ ഇയാളുടെ ആരോഗ്യനില മോശമായിരുന്നു. വൈകിട്ട് നിരവധി തവണ രക്തം ശര്‍ദ്ദിക്കുകയും കാഴ്ച മങ്ങുകയും. ചെയ്തു 18 ന് രാവിലെ തന്നെ ഇയാളെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജോണിന്റെ അസ്വാഭാവിക മരണത്തില്‍ അന്വേഷണം ആരംഭിച്ചു. 

Scroll To Top