Friday December 09, 2016
Latest Updates

കോര്‍ക്കില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ആചരിച്ചു

കോര്‍ക്കില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ആചരിച്ചു

കോര്‍ക്ക്: കോര്‍പ്പസ് ക്രിസ്റ്റി തിരുനാളിനോട് അനുബന്ധിച്ച് കോര്‍ക്ക് രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഐറിഷ് വിശ്വാസികളോടൊപ്പം ചാപ്ലിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍, കൈക്കാരന്മാരായ ശ്രീ. സജോഷ് ജോയ്, ശ്രീ. മനോജ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കോര്‍ക്ക് സീറോ മലബാര്‍ സഭാംഗങ്ങളും സജീവമായി പങ്കെടുത്തു.

നോര്‍ത്ത് കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച പ്രദക്ഷിണം ദൗന്റെ സ്‌ക്വയറില്‍ സമാപിക്കുകയും അവിടെ വച്ച് അമാഗ് രൂപതയുടെ സഹായ മെത്രാന്‍ റവ. എമോണ്‍ മാര്‍ട്ടിന്‍ സുവിശേഷ സന്ദേശം നല്‍കുകയും തുടര്‍ന്ന് കോര്‍ക്ക് രൂപത മെത്രാന്‍ റവ. ഡോ ജോണ് ബക്ലെ വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം നല്‍കുകയും ചെയ്
തു.

kor kor 2

Scroll To Top