Sunday December 04, 2016
Latest Updates

കോര്‍ക്കില്‍ കുട്ടിയെ കാണാതായി,തിരച്ചില്‍ ഊര്‍ജിതം

കോര്‍ക്കില്‍ കുട്ടിയെ കാണാതായി,തിരച്ചില്‍ ഊര്‍ജിതം

കോര്‍ക്ക്: കോര്‍ക്കില്‍ വച്ച് കാണാതായ നാലുവയസ്സുകാരന്‍ കുഞ്ഞിനും അമ്മയ്ക്കും വേണ്ടിയുള്ള തിരച്ചില്‍ ഗാര്‍ഡ ഊര്‍ജ്ജിതമാക്കി.
പോളണ്ടുകാരനായ ജാന്‍ റഹ്മാനാണ് കഴിഞ്ഞ നവംബര്‍ 6മുതല്‍ കാണാതായത്. കുഞ്ഞ് അവന്റെ അമ്മയുടെ ഒപ്പമായിരിക്കാം എന്ന ധാരണയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്ളത്.
ഇവര്‍ സ്റ്റീഫന്‍ സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. ഏകദേശം മൂന്നടിയോളം ഉയരം വരുന്ന ജാനിന് ചെമ്പന്‍ തലമുടിയും ചെമ്പന്‍ കണ്ണുകളുമാണ്.
കുട്ടിയുടെ അമ്മയും പോളണ്ടുകാരി തന്നെയാണ്. 40വയസ്സു തോന്നിക്കുന്ന ഇവര്‍ക്ക് 5അടി ആറിഞ്ച് ഉയരവും മെലിഞ്ഞ ശരീരവുമാണ്.
കുട്ടിയെ കണ്ടെത്തുന്നവര്‍ അംഗ്ലേസ സ്ട്രീറ്റ് ഗാര്‍ഡ സ്‌റ്റേഷനുമായോ ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈന്‍ ടെലഫോണ്‍ ലൈനിലോ ബന്ധപ്പെടേണ്ടതാണ്.
പ്രവാസികളുടെ കുട്ടികളെ കാണാതാവുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്.കൗണ്ടി ക്ലയറില്‍ അടുത്ത്തിടെ ഒരു ഫിലിപ്പൈന്‍സ്‌കാരന്‍ പന്ത്രണ്ട് വയസുകാരനെ കാണാതായിരുന്നു,അന്വേഷണം നടക്കുന്നതിനിടയില്‍ രണ്ടാം ദിവസം പ്രത്യക്ഷപ്പെട്ട കുട്ടി പറഞ്ഞത് തദ്ദേശിയരായ കൂട്ടുകാരുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ്

Scroll To Top