Sunday December 11, 2016
Latest Updates

കോര്‍ക്കില്‍ കാണാതായ കട്ടിയെ തിരിച്ചുകിട്ടി

കോര്‍ക്കില്‍ കാണാതായ കട്ടിയെ തിരിച്ചുകിട്ടി

കോര്‍ക്ക്: കോര്‍ക്കില്‍ വച്ച് കാണാതായ നാലുവയസ്സുകാരന്‍ സുരക്ഷിതനായി തിരിച്ചെത്തി. കോര്‍ക്കിലെ വീട്ടില്‍ വച്ച് കാണാതായ ജാന്‍ റഹ്മാനാണ് അപകടമൊന്നും കൂടാതെ തിരിച്ചെത്തിയത്.

കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചതിന് പൊതുജനങ്ങളോടും മാധ്യമങ്ങളോടും ഗാര്‍ഡ നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ ആഴ്ച്ചയാണ് ജാനിനെ കാണാതായെന്ന് പരാതി ലഭിച്ചത്. എന്നാല്‍ കുഞ്ഞ് അമ്മയുടെ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും.

ജാനിനെ കണ്ടെത്തുമ്പോള്‍ കൂടെ അമ്മ ഉണ്ടായിരുന്നുവോ എന്നതിനെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് ഗാര്‍ഡ നല്‍കിയിട്ടില്ല

Scroll To Top